ചെന്നൈയുടെ വഴി അടയുന്നു, ധോണിയുടെയും ദുബായ്: ടെസ്റ്റെന്നു തോന്നിപ്പിക്കുന്ന കളിയുമായി ട്വന്റ് 20ക്ക് ഇറങ്ങിയ മഹേന്ദ്രസിംഗ് ധോണിയേയും കൂട്...
ചെന്നൈയുടെ വഴി അടയുന്നു, ധോണിയുടെയും
ദുബായ്: ടെസ്റ്റെന്നു തോന്നിപ്പിക്കുന്ന കളിയുമായി ട്വന്റ് 20ക്ക് ഇറങ്ങിയ മഹേന്ദ്രസിംഗ് ധോണിയേയും കൂട്ടരേയും മാനംകെടുത്തി രാജസ്ഥാന് റോയല്‍സിന് ഏഴു വിക്കറ്റ് ജയം.
ടോസ് നേടി ധോണി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആ തീരുമാനം തെറ്റായിരുന്നുവെന്നു ധോണി തന്നെ തെളിയിക്കുകയും ചെയ്തു. 20 ഓവറില്‍ ചെന്നൈ നേടിയത് 126 റണ്‍സായിരുന്നു.
ചെന്നൈ ഉയര്‍ത്തിയ 126 റണ്‍സ് ലക്ഷ്യം 15 പന്ത് ബാക്കി നില്‍ക്കെ രാജസ്ഥാന് മറികടക്കുകയായിരുന്നു. 48 പന്തില്‍ നിന്ന് 70 റണ്‍സെടുത്ത് ഇംഗ്ളീഷ് താരം ജോസ് ബട്ലറാണ് രാജസ്ഥാന്റെ വിജയശില്പി.
ഈ ജയത്തോടെ രാജസ്ഥാന് പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേയ്ക്കുയര്‍ന്നു. ചെന്നെയാകട്ടെ ഏറ്റവും പിന്നില്‍ എട്ടാം സ്ഥാനത്ത് പ്ളേ ഓഫ് സാദ്ധ്യത മങ്ങിയ മട്ടിലാണ്.
ഏഴാം സ്ഥാനത്ത് കിംഗ്സ് ഇലവന് പഞ്ചാബും ആറാം സ്ഥാനത്ത് സണ്‍ റൈസേഴ്സ് ഹൈദരാബാദുമാണ്.
ധോണി ടെസ്റ്റു കളിച്ച് 28 പന്തില്‍ 28 റണ്‍സെടുത്തു. ക്രിക്കറ്റില്‍ ധോണി യുഗം കഴിഞ്ഞുവെന്നു സ്വയം അടിവരയിടുന്നതായിരുന്നു ക്യാപ്ടന്റെ ഇന്നിംഗ്സ്. തട്ടിമുട്ടി മുന്നോട്ടു പോകാന്‍ പാടുപെടുന്ന ധോണിയെ വീണ്ടും ക്രീസില്‍ കണ്ട് ആരാധകര്‍ക്കു നെഞ്ചുപൊടിഞ്ഞിട്ടുണ്ടാകണം.
സാം കറന് 22 പന്തില്‍ 25 റണ്‍സെടുത്തു. ടീം സ്കോര്‍ 13ല്‍ നില്‍ക്കെ, 10 റണ്‍സെടുത്തു ഡു പ്ളെസിയെ സാം കറന്റെ പന്തില്‍ ഗംഭീക ക്യാച്ചിലൂടെ ജോസ് ബട്ലര് പുറത്താക്കി. തൊട്ടു പിന്നാലെ എട്ടു റണ്‍സുമായി നിന്ന ഷെയ്ന് വാട്സനെ കാര്‍ത്തിക് ത്യാഗിയുടെ പന്തില്‍ ഗംഭീര ക്യാച്ചിലൂടെ തെവാത്തിയ പുറത്താക്കുകയായിരുന്നു.
അതോടെ, ചെന്നൈയുടെ വിധി കുറിക്കപ്പെട്ടു. ടീം സ്കോര്‍ 56ല്‍ എത്തിയപ്പോള്‍ അമ്പാട്ടി റായിഡുവിനെ തെവാത്തിയ പുറത്താക്കി.
പിന്നീട് ധോണിയു രവീന്ദ്ര ജഡേജയും ചേര്‍ന്നു തട്ടിമുട്ടി മുന്നോട്ടു പോയി. ഇതിനിടെ, ജോഫ്ര ആര്‍ച്ചറുടെ പന്തില്‍ മിന്നല്‍ വേഗത്തിലെ സ്റ്റംപിംഗിലൂടെ ധോണിയെ കീപ്പര്‍ സഞ്ജു സാംസണ് പുറത്താക്കി. പിന്നീട് എത്തിയ കേദാര്‍ ജാദവ് ഏഴു പന്തില്‍ നിന്ന് നാലു റണ്‍സ് സമ്പാദിച്ചു.
ജോഫ്ര ആര്‍ച്ചര്‍, കാര്‍ത്തിക് ത്യാഗി, ശ്രേയസ് ഗോപാല്‍, രാഹുല്‍ തെവാത്തിയ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.
COMMENTS