കോട്ടയം: വീണ്ടും വിവാദമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പനച്ചിക്കാട് ക്ഷേത്ര സന്ദര്‍ശനം. നവരാത്രി ആഘോഷങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായുള്ള സ...
കോട്ടയം: വീണ്ടും വിവാദമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പനച്ചിക്കാട് ക്ഷേത്ര സന്ദര്‍ശനം. നവരാത്രി ആഘോഷങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായുള്ള സ്ഥലം എം.എല്‍.എ കൂടിയായ തിരുവഞ്ചൂരിന്റെ ക്ഷേത്ര സന്ദര്‍ശനം വീണ്ടും വിവാദമാക്കാനൊരുങ്ങുകയാണ് ഇടതുപക്ഷം.
ക്ഷേത്രത്തില്‍ സേവാഭാരതി നടത്തുന്ന അന്നദാന മണ്ഡപത്തിലും തിരുവഞ്ചൂര്‍ എത്തി. ഇതോടെ നാളെ ബൂത്ത് തലത്തില്‍ പ്രതിഷേധത്തിനൊരുങ്ങുകയാണ് സി.പി.എം. തിരുവഞ്ചൂര്‍ - ആര്.എസ്.എസ് രഹസ്യ ധാരണ ഉണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം.
എന്നാല്‍ ക്ഷേത്രഭാരവാഹികള്‍ പറഞ്ഞിട്ടാണ് താന്‍ എത്തിയതെന്ന് തിരുവഞ്ചൂര്‍ പ്രതികരിച്ചു. കഴിഞ്ഞ വര്‍ഷവും തിരുവഞ്ചൂരിന്റെ വരവ് പ്രതിഷേധത്തിനിടയാക്കിയിരുന്നു.
അതേസമയം കൊടുക്കുന്ന ഭക്ഷണത്തില്‍ കുഴപ്പമുണ്ടോ, അറേഞ്ചുമെന്റുകള്‍ ശരിയാണോ എന്നു നോക്കേണ്ട ചുമതല തിരുവഞ്ചൂരിനുണ്ടെന്നും തങ്ങളുടെ ക്ഷണപ്രകാരമാണ് അദ്ദേഹം വന്നതെന്നും ക്ഷേത്രഭാരവാഹികള്‍ വ്യക്തമാക്കി.
Keywords: Thiruvanchoor Radhakrishnan, CPM, Kottayam, Panachikadu temple
COMMENTS