തിരുവനന്തപുരം: 2015 ലെ നിയമസഭാ കയ്യാങ്കളി കേസില്‍ മന്ത്രിമാരായ ഇ.പി ജയരാജനും കെ.ടി ജലീലിനും ജാമ്യം. തിരുവനന്തപുരം സി.ജെ.എം കോടതിയാണ് ഇരുവര്‍...
തിരുവനന്തപുരം: 2015 ലെ നിയമസഭാ കയ്യാങ്കളി കേസില്‍ മന്ത്രിമാരായ ഇ.പി ജയരാജനും കെ.ടി ജലീലിനും ജാമ്യം. തിരുവനന്തപുരം സി.ജെ.എം കോടതിയാണ് ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്.
സ്പീക്കറുടെ കസേരയടക്കം മറിച്ചിട്ടു നടത്തിയ കയ്യാങ്കളിയില്‍ രണ്ടരലക്ഷം രൂപയുടെ നഷ്ടം ഉണ്ടാക്കിയെന്നാണ് ഇടതു നേതാക്കള്‍ക്കെതിരായ കേസ്.
നേരത്തെ ഈ കേസിലെ മറ്റു പ്രതികളായ വി.ശിവന്‍കുട്ടി അടക്കമുള്ളവര്‍ ജാമ്യം നേടിയിരുന്നു. ഈ കേസിന്റെ വിചാരണ സ്റ്റേ ചെയ്യണമെന്ന സര്‍ക്കാരിന്റെ ഹര്‍ജി കോടതി തള്ളുകയായിരുന്നു. കേസ് നവംബര്‍ 12 ന് വീണ്ടും പരിഗണിക്കും.
Keywords: Budjet, Case, LDF leaders, Niyamasabha
COMMENTS