കൊച്ചി: കള്ളപ്പണം വെളുപ്പിച്ച കേസില്‍ മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യംചെയ്യലിനുശേഷം വിട്ടയച്ചു. പാലാരിവ...
കൊച്ചി: കള്ളപ്പണം വെളുപ്പിച്ച കേസില്‍ മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യംചെയ്യലിനുശേഷം വിട്ടയച്ചു. പാലാരിവട്ടം പാലംപണിയുമായി ബന്ധപ്പെട്ട് പത്തു കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് ഇബ്രാഹും കുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്തത്.
മുസ്ലിംലീഗിന്റെ ഉടമസ്ഥതയിലുള്ള ദിനപത്രത്തിന്റെ അക്കൗണ്ടിലൂടെ കള്ളപ്പണം മാറ്റിയെടുത്തു എന്നാണ് കേസ്. കൊച്ചിയിലെ ഇ.ഡി ഓഫീസില്‍ വിളിച്ചുവരുത്തിയാണ് ചോദ്യംചെയ്തത്.
കേസുമായി ബന്ധപ്പെട്ട് പരാതിക്കാരനായ ഗിരീഷ് കുമാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ഹൈക്കോടതി വിജിലന്‍സിനോടും ഇ.ഡിയോടും അന്വേഷണം തുടരാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
Keywords: Ex minister Ibrahim Kunju, E.D, Black money, Kochi


COMMENTS