തിരുവനന്തപുരം: ഞായറാഴ്ച നടന്ന കൊലപാതകങ്ങളുടെ പേരില്‍ ശ്രീനാരായണഗുരു ജയന്തി ദിനമായ ഇന്ന് സിപിഎം സംസ്ഥാനതലത്തില്‍ കരിദിനം ആചരിക്കുന്നത് കടുത്...
തിരുവനന്തപുരം: ഞായറാഴ്ച നടന്ന കൊലപാതകങ്ങളുടെ പേരില്‍ ശ്രീനാരായണഗുരു ജയന്തി ദിനമായ ഇന്ന് സിപിഎം സംസ്ഥാനതലത്തില്‍ കരിദിനം ആചരിക്കുന്നത് കടുത്ത ഗുരുയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
കൊലപാതകം നടന്ന് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് സിപിഎം കരിദിനം ആചരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. അത് ഗുരു ജയന്തി ദിനത്തില്‍ തന്നെ ആയതില്‍ ശക്തമായ പ്രതിഷേധവും അമര്‍ഷവും രേഖപ്പെടുത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് പേജിലൂടെയാണ് വെള്ളാപ്പള്ളി പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുന്നത്. പ്രത്യക്ഷ ദൈവമായി ലക്ഷക്കണക്കിന് ജനങ്ങള്‍ ആരാധിക്കുന്ന ശ്രീനാരായണഗുരുദേവനോടുള്ള അനാദരവായി മാത്രമേ ഈ നടപടിയെ കാണാന്‍ സാധിക്കൂ.
തിരുവനന്തപുരം ജില്ലയില്‍ രണ്ടു ചെറുപ്പക്കാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഞങ്ങള്‍ക്കും ദുഃഖമുണ്ട്. മക്കളെ നഷ്ടപ്പെട്ട അച്ഛനമ്മമാരോട് സഹതാപവുമുണ്ട്. സംഭവത്തില്‍ പാര്‍ട്ടി നടത്തുന്ന പ്രതിഷേധ മനസ്സിലാക്കാം.
പക്ഷേ, ഗുരുജയന്തി ദിനം തന്നെ പ്രതിഷേധത്തിനായി തിരഞ്ഞെടുത്തതാണ് പ്രതിഷേധാര്‍ഹമായത്. രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ വെഞ്ഞാറമൂട്ടില്‍ മൂന്നു ദിവസം മുന്‍പ് വെട്ടിക്കൊന്നു.
ഈ സംഭവത്തില്‍ ബ്രാഞ്ച് അടിസ്ഥാനത്തില്‍ ബുധനാഴ്ച കരിദിനം ആചരിക്കുന്നതിന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആഹ്വാനം ചെയ്യുകയായിരുന്നു. ഇതാണ് വെള്ളാപ്പള്ളിയെ പ്രകോപിപ്പിച്ചത്.
COMMENTS