തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പൊതുഭരണവിഭാഗത്തിലുണ്ടായ തീപിടിത്തത്തില്‍ മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങി സര്‍ക്കാര്‍. സംഭവവുമായി...
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പൊതുഭരണവിഭാഗത്തിലുണ്ടായ തീപിടിത്തത്തില്‍ മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങി സര്‍ക്കാര്‍.
സംഭവവുമായി ബന്ധപ്പെട്ട് അപകീര്‍ത്തികരമായ വാര്‍ത്തകള്‍ നല്കിയെന്നു ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ നടപടി. ഇതിനായി എജിയില്‍ നിന്നു സര്‍ക്കാര്‍ നിയമോപദേശം തേടിയിരുന്നു. തുടര്‍ന്നാണ് നടപടി.
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശാനുസരണം ചീഫ് സെക്രട്ടറി ഫയലുകള്‍ക്ക് തീയിട്ടെന്നുള്ള രീതിയില്‍ വാര്‍ത്തകള്‍ നല്കിയ മാധ്യമങ്ങള്‍ക്കെതിരെയാണ് നടപടി. ഇതുസംബന്ധിച്ച് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്കും പരാതി നല്കാന് മന്ത്രിസഭായോഗം തീരുമാനമെടുത്തു.
Keywords: Secretariat fire issue, Case against media, Government, AG
COMMENTS