തിരുവനന്തപുരം: വാര്‍ത്താസമ്മേളനത്തിനിടയില്‍ സ്ത്രീപീഡനത്തെപ്പറ്റി വന്ന തന്റെ പരാമര്‍ശത്തില്‍ അത്യധികം ഖേദം പ്രകടിപ്പിച്ച് പ്രതിപക്ഷനേതാവ് രമ...
തിരുവനന്തപുരം: വാര്‍ത്താസമ്മേളനത്തിനിടയില്‍ സ്ത്രീപീഡനത്തെപ്പറ്റി വന്ന തന്റെ പരാമര്‍ശത്തില്‍ അത്യധികം ഖേദം പ്രകടിപ്പിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് സമാനമായി മറുചോദ്യം എറിഞ്ഞതാണ് പ്രതിപക്ഷനേതാവിന് കുരുക്കായത്.
സ്ത്രീപീഡനത്തെപ്പറ്റിയുള്ള ചോദ്യത്തിന് ഡി.വൈ.എഫ്.ഐക്കാര്‍ക്കേ പീഡിപ്പിക്കാന്‍ പറ്റൂ എന്ന് എഴുതിവച്ചിട്ടുണ്ടോയെന്ന് അദ്ദേഹം തമാശയായി മറുചോദ്യം ചോദിക്കുകയായിരുന്നു. എന്നാല്‍ അതിനുശേഷം ചോദ്യത്തിന് ശരിയായ മറുപടി വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ ഈ പരാമര്‍ശം വിവാദമാകുകയായിരുന്നു.
തന്റെ ഈ പരാമര്‍ശത്തിന് സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. പൊതുജീവിതത്തില്‍ സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തരുതെന്ന് നിര്‍ബന്ധമുള്ളയാളാണ് താനെന്നും എന്നാല്‍ സംഭവിച്ചത് മനസ്സില്‍ ചിന്തിക്കാത്ത പരാമര്‍ശമാണെന്നും അദ്ദേഹം വ്യക്തമാക്കി.
വീണ്ടും കേട്ടപ്പോഴാണ് തന്റെ തെറ്റ് മനസ്സിലായതെന്നും അതിനാല്‍ ഈ വിഷയത്തില്‍ താന്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതോടൊപ്പം സര്‍ക്കാര്‍ സംവിധാനത്തില്‍ ഉണ്ടായ ഗുരുതര പിഴവാണ് ആരോഗ്യവകുപ്പില്‍ അടുത്തിടെ ഉണ്ടായ സ്ത്രീപീഡനങ്ങളെന്നും അതിനാല്‍ അതിന്റെ ഉത്തരവാദിത്തം ആരോഗ്യവകുപ്പ് ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Keywords: Ramesh Chennithala, Regrets, Speech, Government
COMMENTS