സിദ്ധാര്‍ത്ഥ് ശ്രീനിവാസ് തിരുവനന്തപുരം: സിപിഎം എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തിന്റെ പേരില്‍ ഒരിക്കല്‍ കൂടി പാര്‍ട്ടി ക...
സിദ്ധാര്‍ത്ഥ് ശ്രീനിവാസ്
തിരുവനന്തപുരം: സിപിഎം എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തിന്റെ പേരില്‍ ഒരിക്കല്‍ കൂടി പാര്‍ട്ടി കടുത്ത പ്രതിരോധത്തിലാകുന്നു. കഴിഞ്ഞ ആഴ്ച ബംഗളൂരുവില്‍ പിടിയിലായ ലഹരിമരുന്ന് സംഘത്തിലെ മുഖ്യകണ്ണി മുഹമ്മദ് അനൂപുമായി ബിനീഷിന് അടുത്ത ബന്ധമുണ്ടെന്ന എന്ന ആരോപണമാണ് പാര്‍ട്ടിയെ വിഷമവൃത്തത്തിലാക്കിയിരിക്കുന്നത്.
തനിക്ക് മുഹമ്മദ് അനൂപുമായി ബന്ധമുണ്ടെന്ന് ബിനീഷ് കോടിയേരി തുറന്നു സമ്മതിക്കുകയും ചെയ്തിരിക്കുകയാണ്. യൂത്ത് ലീഗ് കേരള ജനറല്‍ സെക്രട്ടറി പി കെ ഫിറോസാണ് ബിനീഷിനെതിരേ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
ഫിറോസിന്റെ ആരോപണം വന്നു മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ തനിക്ക് അനൂപുമായി ബന്ധമുണ്ടെന്നും എന്നാല്‍ അത് വഴിവിട്ട ബന്ധമല്ലെന്നും പറഞ്ഞു ബിനീഷ് കോടിയേരി കൈകഴുകാന്‍ നോക്കുകയാണ്. ലഹരി സംഘത്തില്‍ കഴിഞ്ഞ ദിവസം പിടിയിലായ നടി അനിഖ, റിജേഷ് രവീന്ദ്രന്‍, മുഹമ്മദ് അനൂപ് എന്നിവരുമായി ബിനീഷ് കോടിയേരിക്ക് അടുത്ത ബന്ധമുണ്ടെന്നാണ് ഫിറോസ് ആരോപിച്ചിരിക്കുന്നത്.
നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയാണ് ടെലിവിഷന്‍ നടി അനിഖ, മലയാളികളായ അനൂപ് മുഹമ്മദ്, റിജേഷ് രവീന്ദ്രന്‍ എന്നിവരെ കഴിഞ്ഞ ആഴ്ച അറസ്റ്റുചെയ്തത്.
കേരളം, കര്‍ണാടകം, തമിഴ്‌നാട്, ആന്ധ്ര എന്നിവിടങ്ങളിലെ സിനിമ സീരിയല്‍ രംഗത്തെ പ്രമുഖരുടെ പലരുടെയും പേരടങ്ങുന്ന ഡയറികുറിപ്പ് അനിഖയുടെ പക്കല്‍ നിന്നു കണ്ടെത്തിയിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുഹമ്മദ് അനൂപ് നല്‍കിയ മൊഴിയിലും ബിനീഷ് കോടിയേരിയുടെ ബന്ധം വ്യക്തമാക്കുന്നുണ്ട്. കര്‍ണാടകത്തില്‍ 2015 അനൂപ് ആരംഭിച്ച ഹോട്ടലില്‍ ബിനീഷിനു നിക്ഷേപമുണ്ടെന്ന് ഫിറോസ് ആരോപിച്ചു.
ഹോട്ടല്‍ തുടങ്ങുന്നതിന് ആറ് ലക്ഷം രൂപ കടം നല്‍കി എന്നതാണ് ഇതിന് ബിനീഷ് മറുപടി നല്‍കിയിരിക്കുന്നത്. 2019ല്‍ അനൂപ് ആരംഭിച്ച മറ്റൊരു ഹോട്ടലിന് ആശംസ അര്‍പ്പിച്ച് ബിനീഷ് ഫേസ്ബുക്ക് ലൈവ് ചെയ്തിരുന്നു.
ലോക്ക് ഡൗണിനിടെ ജൂണ്‍ 19ന് കുമരകത്തു നടന്ന് ലഹരിമരുന്നു നൈറ്റ് പാര്‍ട്ടിയില്‍ ഇപ്പോള്‍ പിടിയിലായ പ്രതികള്‍ക്കൊപ്പം ഒപ്പം ബിനീഷ് കോടിയേരി നില്‍ക്കുന്ന ഫോട്ടോയും പികെ ഫിറോസ് പുറത്തുവിട്ടിട്ടുണ്ട്.
പികെ ഫിറോസിന്റെ പ്രധാന ആരോപണങ്ങള്‍:
പ്രതികളുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചു. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്നാ സുരേഷ് കേരളത്തില്‍നിന്ന് കടന്ന ജൂലായ് പത്തിന് അനൂപും ബിനീഷും തമ്മില്‍ പലതവണ ഫോണില്‍ സംസാരിച്ചു.സംഘത്തിന് കേരളത്തിലെ സിനിമാ രംഗത്തുള്ള പലരുമായും വളരെ അടുത്ത ബന്ധമുണ്ട്. രാഷ്ട്രീയ രംഗത്തുള്ള പലര്‍ക്കും ഇവരുമായി ബന്ധമുണ്ട്. സ്വര്‍ണം കള്ളക്കടത്തുകാരുമായും ഇവര്‍ക്കു ബന്ധമുണ്ട്. സമഗ്രമായ ഒരു അന്വേഷണത്തിലൂടെ മാത്രമേ യഥാര്‍ത്ഥ ചിത്രം പുറത്തുകൊണ്ടുവരാന്‍ കഴിയൂ.
പിടിയിലായ പ്രതികളുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലും ഇവരുടെ സിനിമ-രാഷ്ട്രീയ ബന്ധങ്ങളെ കുറിച്ച് വളരെ വ്യക്തമായി പറയുന്നുണ്ട്.
ബിനീഷ് കോടിയേരിയുടെ മറുപടി:
മുഹമ്മദ് അനൂപ് തനിക്ക് വളരെ വ്യക്തമായി അറിയാവുന്ന സുഹൃത്താണ്. അനൂപ് ടി ഷര്‍ട്ട് ബിസിനസ് നടത്തിയിരുന്ന സമയത്താണ് പരിചയത്തിലാകുന്നത്.് പിന്നീട് അദ്ദേഹം റസ്റ്റോറന്റ് ബിസിനസിലേക്ക് തിരിഞ്ഞ ഘട്ടത്തിലാണ് ഞാനുള്‍പ്പെടെ പലരും സഹായിക്കാനായി പണം നല്‍കിയത്. ആ ബിസിനസ് പൊളിയുകയും ചെയ്തു.
ബംഗളൂരുവിലേക്ക് പോകുന്ന സമയത്ത് റൂം ബുക്ക് ചെയ്തു തരുന്നത് അനൂപാണ്. അത്തരം ബന്ധങ്ങള്‍ മാത്രമേ അനൂപുമായുള്ളൂ. തിനിക്ക് ബംഗളൂരുവില്‍ ഹോട്ടലുണ്ടെന്നു പറയുന്നത് കള്ളമാണ്. പണ്ട് തിരുവനന്തപുരത്ത് ഇതുപോലെ ഒരു കെട്ടിടം എന്റേതാണെന്നു പ്രചരിപ്പിച്ചിരുന്നു. പണി കഴിഞ്ഞപ്പോഴാണ് അത് ഒരു പള്ളി ആണെന്ന് മനസ്സിലായത്. സമാനമായ ആരോപണങ്ങളാണ് ഇപ്പോഴും ഉയരുന്നത്.
അനൂപിനെ പലപ്പോഴും വിളിക്കാറുണ്ട്. സ്വപ്ന സുരേഷ് അറസ്റ്റിലായ ദിവസം അനൂപിനെ വിളിച്ചിരുന്നോ എന്നത് ഓര്‍മ്മയില്ല. ദേശീയ അന്വേഷണ ഏജന്‍സി ആവശ്യപ്പെടുകയാണെങ്കില്‍ കോള്‍ വിശദാംശങ്ങള്‍ കൊടുക്കാം.
മാനനഷ്ടത്തിന് ആര്‍ക്കെതിരെയും കേസ് കൊടുക്കുന്നില്ല. എനിക്കെതിരെ ഇത്തരം ആരോപണങ്ങള്‍ ദിവസവും വരികയാണ്. അതിനു പിന്നാലെ നടന്നും മാനനഷ്ട കേസ് കൊടുത്തു സമയം കളയാനില്ല.
Keywords: Bineesh Kodiyeri, CPM, Narcotics Control Bureau, Crime, Swapna Suresh, Anikha




							    
							    
							    
							    
COMMENTS