തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സംഗീതജ്ഞന് സ്റ്റീഫന്‍ ദേവസിയെ അടുത്ത ദിവസം സി.ബി.ഐ ചോദ്യം ചെയ്യും...
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സംഗീതജ്ഞന് സ്റ്റീഫന്‍ ദേവസിയെ അടുത്ത ദിവസം സി.ബി.ഐ ചോദ്യം ചെയ്യും.
വ്യാഴാഴ്ചയാണ് സ്റ്റീഫന്‍ ദേവസിയെ ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ ആഴ്ച സിറ്റീഫനോട് ഹാജരാകാന്‍ സി.ബി.ഐ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ക്വാറന്റൈനിലായതിനാല്‍ കൂടുതല്‍ സമയം ആവശ്യപ്പെടുകയായിരുന്നു.
ഈ കേസുമായി ബന്ധപ്പെട്ട് നാലു പേരുടെ നുണ പരിശോധന നടത്താനും സി.ബി.ഐ തീരുമാനിച്ചു. ബാലഭാസ്കറിന്റെ സുഹൃത്ത് വിഷ്ണു സോമസുന്ദരം, പ്രകാശന് തമ്പി, ഡ്രൈവര്‍ അര്ജുന്, കലാഭവന്‍ സോബി എന്നിവരെയാണ് നുണ പരിശോധനയ്ക്ക് വിധേയരാക്കുന്നത്. ഡല്‍ഹി, ചെന്നൈ എന്നിവിടങ്ങളിലെ ഫോറന്‍സിക് ലാബിലെ വിദഗ്ദ്ധരാണ് നുണപരിശോധന നടത്തുന്നത്.
Keywords: Balabhaskar, Death case, CBI, Stephan devasi
COMMENTS