ചെന്നൈ: മുതിര്‍ന്ന ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് മകന്‍ എസ്.പി ചരണ്‍ അറിയിച്ചു. അദ്ദേഹത്തിന്റെ കോവിഡ് ഫലം ...
ചെന്നൈ: മുതിര്‍ന്ന ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് മകന്‍ എസ്.പി ചരണ്‍ അറിയിച്ചു. അദ്ദേഹത്തിന്റെ കോവിഡ് ഫലം നെഗറ്റീവ് ആയതായും മകന്‍ അറിയിച്ചു.
എല്ലാവരുടെയും പിന്തുണയ്ക്കും പ്രാര്‍ത്ഥനയ്ക്കും നന്ദി അറിയിച്ച ചരണ്‍ പിതാവിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്നും വ്യക്തമാക്കി.
രണ്ടാഴ്ചയോളമായി എസ്.പിബിയുടെ ആരോഗ്യനില അപകടമാംവിധം തുടരുകയായിരുന്നു. ആഗസ്റ്റ് അഞ്ചിനാണ് അദ്ദേഹത്തെ കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തനിക്ക് കോവിഡ് പോസിറ്റീവാണെന്ന് എസ്.പി.ബി തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.
പിന്നീട് അദ്ദേഹത്തിന്റെ നില വഷളാവുകയായിരുന്നു. രാജ്യത്താകമാനമുള്ള സംഗീതപ്രേമികള്‍ അദ്ദേഹം രോഗവിമുക്തനായി തിരിച്ചുവരാനുള്ള പ്രാര്‍ത്ഥനയുമായി രംഗത്തെത്തിയിരുന്നു.
Keywords: S.P.B, Covid negative, Social media, S.P Charan


COMMENTS