ന്യൂഡല്‍ഹി: കായികലോകത്തെ മികച്ച നേട്ടത്തിനുള്ള രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്‌കാരത്തിന് ക്രിക്കറ്റ് താരം രോഹിത് ശര്‍മ, ഗുസ്തി താരം വിനേഷ് ഫ...
ന്യൂഡല്‍ഹി: കായികലോകത്തെ മികച്ച നേട്ടത്തിനുള്ള രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്‌കാരത്തിന് ക്രിക്കറ്റ് താരം രോഹിത് ശര്‍മ, ഗുസ്തി താരം വിനേഷ് ഫോഗട്, പാരാ അത്ലറ്റിക് താരം മാരിയപ്പന്‍ തങ്കവേലു, ടേബിള്‍ ടെന്നീസ് താരം മനിക ബത്ര, വനിതാ ഹോക്കി ടീം ക്യാപ്റ്റന്‍ റാണി രാംപാല്‍ എന്നിവര്‍ അര്‍ഹരായി.
ഒളിമ്പ്യന്‍ ജിന്‍സി ഫിലിപ്പിന് ധ്യാന്‍ചന്ദ് പുരസ്‌കാരം ലഭിച്ചു. ഇത്തവണ 27 പേര്‍ക്കാണ് അര്‍ജ്ജുന പുരസ്‌കാരം. ഫുട്ബോള്‍ താരം സന്ദേശ് ജിങ്കാന്‍, ക്രിക്കറ്റ് താരങ്ങളായ ഇഷാന്ത് ശര്‍മ, വനിതാ താരം ദീപ്തി ശര്‍മ, ടെന്നീസ് താരം ദിവിജ് ശരണ്‍, തുടങ്ങിയവര്‍ക്കാണ് അര്‍ജ്ജുന പുരസ്‌കാരം.
Keywords: Jincy Phillip, Rajiv Gandhi Khel Ratna, Arjuna Award, Rohit Sharma


COMMENTS