ന്യൂഡല്‍ഹി: എഴുപത്തിനാലാം സ്വാതന്ത്ര്യദിനാഘോഷത്തിനു തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി. സ്വാ...
സ്വാതന്ത്ര്യത്തിനായി പോരാടിയ മഹാന്മാര്‍ക്കും കൊറോണ മഹാമാരിക്കെതിരേയും പോരാടുന്നവര്‍ക്ക് പ്രധാനമന്ത്രി ആദരമര്‍പ്പിച്ചു.
രാജ്യത്തിന് ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്നത് മഹനീയ സേവനമാണ്. കോവിഡിനെതിരായ പോരാട്ടം വിജയിക്കുക തന്നെ ചെയ്യും. കോവിഡ് പ്രതിസന്ധി നിശ്ചയദാര്‍ഢ്യത്തിലൂടെ മറികടക്കാം. ഇക്കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നിച്ചുനില്‍ക്കുമെന്നും മോഡി പറഞ്ഞു.
രാജ്യത്ത് പ്രകൃതി ദുരന്തങ്ങള്‍ക്ക് ഇരയായവര്‍ക്ക് സഹായം ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
രാജ്ഘട്ടിലെത്തി രാഷ്ട്രപിതാവിന്റെ സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് പതാക ഉയര്‍ത്തുന്നതിന് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. സായുധസേനകളുടെ ഗാര്‍ഡ് ഒഫ് ഓണര്‍ സ്വീകരിച്ച ശേഷമാണ് പതാക ഉയര്‍ത്തിയത്.
മോഡി തുടര്‍ച്ചയായി ഏഴാം തവണയാണ് ചെങ്കോട്ടയില്‍ സ്വാതന്ത്ര്യദിന പതാക ഉയര്‍ത്തുന്നത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു ചടങ്ങുകള്‍. കേന്ദ്രമന്ത്രിമാര്‍, ജഡ്ജിമാര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി നാലായിരത്തോളം പേര്‍ക്ക് മാത്രമായിരുന്നു പ്രവേശനം.
ഡോക്ടര്‍മാര്‍്ക്കും നഴ്‌സുമാര്‍ക്കും ശുചീകരണ തൊഴിലാളികള്‍ക്കും കോവിഡ് ഭേദമായ ചിലര്‍ക്കും ക്ഷണമുണ്ടായിരുന്നു.
Keywords: India, I Day, Red Fort
 

 
							     
							     
							     
							    
 
 
 
 
 
COMMENTS