തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1184 പേര്‍ക്ക് കൂടി കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. 956 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നപ്പോള്‍...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1184 പേര്‍ക്ക് കൂടി കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. 956 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നപ്പോള്‍ ഉറവിടമറിയാത്ത കേസുകളുടെ എണ്ണം 114 ആയി ഉയര്‍ന്നു. കോവിഡ് ബാധിച്ച് ഇന്ന് ഏഴ് മരണം റിപ്പോര്‍ട്ട് ചെയ്തു.
784 പേര് രോഗമുക്തി നേടുകയും ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു.
വിദേശത്തുനിന്ന് വന്ന 106 പേര്‍ക്കും മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വന്ന 73 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 41 ആരോഗ്യപ്രവര്‍ത്തകര്‍ക്കു രോഗം ബാധിച്ചു.
തിരുവനന്തപുരം മാറനല്ലൂര്‍ സ്വദേശി ജമ (50) , കൊല്ലം മൈലക്കാട് സ്വദേശി ദേവദാസ് (45), എറണാകുളം പളളിക്കല്‍ സ്വദേശി നഫീസ (52), എറണാകുളം നായരമ്പലം സ്വദേശി ഗ്രേസി ഷൈനി, കോഴിക്കോട് കൊയിലാണ്ടി സ്വദേശി അബൂബക്കര്‍ (64), വയനാട് കല്പറ്റ സ്വദേശി അലവിക്കുട്ടി (65), കാസര്‍കോട് നീലേശ്വരത്തെ മുഹമ്മദ് കുഞ്ഞ്(65), എന്നിവരാണ് മരിച്ചത്.
രോഗം ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്
മലപ്പുറം 255
തിരുവനന്തപുരം 200
പാലക്കാട് 147
കാസര്‍കോട് 146
എറണാകുളം 101
കോഴിക്കോട് 66
കണ്ണൂര്‍ 63
കൊല്ലം 41
തൃശ്ശൂര്‍ 40
കോട്ടയം 40
വയനാട് 33
ആലപ്പുഴ 30
ഇടുക്കി 10
പത്തനംതിട്ട 4.
തിരുവനന്തപുരത്ത് ലോര്ജ് ക്ളസ്റ്റര്‍ കൂടുതലുണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്നു കണ്ട് തിരുവനന്തപുരത്ത് രോഗ പ്രതിരോധം ഏകീകരിക്കുന്നതിന് തിരുവനന്തപുരം റൂറലില്‍ ഐജി ഹര്‍ഷിത അട്ടല്ലൂരിക്കും തീരപ്രദേശത്ത് ഐജി എസ്. ശ്രീജിത്തിനും ചുമതല നല്കി. വെള്ളറട, കള്ളിക്കാട്, നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റി എന്നീ ലാര്‍ജ് ക്ളസ്റ്ററുകളില്‍ സാമൂഹ്യ വ്യാപനം ഉണ്ടാകാനുള്ള സാദ്ധ്യത കണക്കിലെടുത്ത് ഇവിടെ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കി.
കോഴിക്കോട്ട് മറുനാടന്‍ തൊഴിലാളികള്‍ക്കിടയില്‍ വൈറസ് ബാധ രൂക്ഷമാകുന്നു. മൂന്ന് ദിവസത്തിനിടെ 36 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ആലപ്പുഴ പാണാവളളിയില് പുതിയ ക്ളസ്റ്റര്‍ രൂപംകൊണ്ടു.
Keywords: Covid, Coronavirus, Kerala, India, Pinarayi Vijayan
COMMENTS