കൊച്ചി: കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ കൊച്ചി നഗരം വെള്ളക്കെട്ടില്‍ അകപ്പെട്ട സംഭവത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഹൈക്കോടതി. ജില്ലാ കളക്ട...
കൊച്ചി: കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ കൊച്ചി നഗരം വെള്ളക്കെട്ടില്‍ അകപ്പെട്ട സംഭവത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഹൈക്കോടതി. ജില്ലാ കളക്ടറോടും കോര്പറേഷന് സെക്രട്ടറിയോടുമാണ് കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.
മുല്ലശേരി കനാല്‍ വൃത്തിയാക്കാത്തതാണ് വെള്ളക്കെട്ടിന് കാരണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കനാല്‍ വൃത്തിയാക്കുന്നത് യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കണമെന്നും കോര്പറേഷന് അതിനു സാധിക്കുകയില്ലെങ്കില്‍ കളക്ടര്‍ ദുരന്തനിവാരണ നിയമപ്രകാരം ഏറ്റെടുത്ത് നടപ്പാക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
അതേസമയം സര്‍ക്കാര്‍ നടപ്പാക്കിയ ബ്രേക്ക് ത്രൂ പദ്ധതി പരാജയപ്പെട്ടതാണ് വെള്ളക്കെട്ടിനു കാരണമെന്നാണ് കോര്പ്പറേഷന് മേയര്‍ അടക്കമുള്ളവരുടെ ആരോപണം.
എന്നാല്‍ ബ്രേക്ക് ത്രൂ പദ്ധതി പ്രകാരം വൃത്തിയാക്കിയ മറ്റ് കനാലുകള്‍ വെള്ളക്കെട്ട് ഉണ്ടാക്കിയിട്ടില്ലെന്നും അതിനാല്‍ ഓഗസ്റ്റ് നാലിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
Keywords: Highcourt, Waterlogging, Corporation, Collector

COMMENTS