ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിലേര്‍പ്പെട്ട ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഒരാഴ്ചയ്ക്കുള്ളില്‍ ശമ്പളം...
ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിലേര്‍പ്പെട്ട ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഒരാഴ്ചയ്ക്കുള്ളില്‍ ശമ്പളം നല്‍കണമെന്ന കര്‍ശന നിര്‍ദ്ദേശവുമായി സുപ്രീംകോടതി. നേരത്തെ തന്നെ സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ശമ്പളം ഉറപ്പാക്കണമെന്ന് സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു.
ജോലിക്കിടയില്‍ ക്വാറന്റൈനിലായ ആരോഗ്യപ്രവര്‍ത്തകര്‍ക്കും ശമ്പളം നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എല്ലാ സംസ്ഥാന സര്‍ക്കാരുകളോടും കേന്ദ്രസര്‍ക്കാര്‍ ആരോഗ്യപ്രവര്‍ത്തകരുടെ ശമ്പളം ഉറപ്പാക്കണമെന്ന് വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ക്വാറന്റൈന് കാലയളവ് ശമ്പളം ഇല്ലാത്ത അവധിയായാണ് അധികൃതര്‍ പരിഗണിക്കുന്നതെന്ന് ഹര്‍ജിക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയതോടെ ഒരാഴ്ചയ്ക്കുള്ളില്‍ അവര്‍ക്ക് ശമ്പളം നല്‍കണമെന്ന കര്‍ശന നിര്‍ദ്ദേശം കോടതി പുറപ്പെടുവിക്കുകയായിരുന്നു.
Keywords: Supreme court, Health workers, Salary, Central government

COMMENTS