കൊച്ചി: യുഎഇ എംബസി ഓഫീസിന്റെ നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസില്‍ ഒളിവില്‍ കഴിയുന്ന സ്വപ്ന സുരേഷ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജ...
കൊച്ചി: യുഎഇ എംബസി ഓഫീസിന്റെ നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസില്‍ ഒളിവില്‍ കഴിയുന്ന സ്വപ്ന സുരേഷ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ചൊവ്വാഴ്ചത്തേക്കു മാറ്റി.
അഡ്വ. ടി.കെ. രാജേഷ് കുമാറാണ് സ്വപ്നയ്ക്കുവേണ്ടി ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. സീനിയര്‍ അഭിഭാഷകന് കെ. രാംകുമാര്‍ ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരാകും.
സ്വപ്ന, സന്ദീപ്, സരിത്ത് എന്നിവര്‍ക്ക് കള്ളക്കടത്തില്‍ വ്യക്തമായ പങ്കുണ്ടെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നും എന്‍.ഐ.എ വാദിച്ചു. തീവ്രവാദ പ്രവര്‍ത്തനത്തിനു പണം സംഭരിക്കാനായാണ് കള്ളക്കടത്തു നടത്തുന്നതെന്നും ചോദ്യം ചെയ്യാനായി സ്വപ്നയെ കസ്റ്റഡിയില്‍ അത്യാവശ്യമായി വേണ്ടതുണ്ടെന്നും എന്‍ ഐ എ വ്യക്തമാക്കി. എഫ് ഐ ആറിന്റെ പകര്‍പ്പ് സ്വപ്നയ്ക്കു നല്കാന് കോടതി നിര്‍ദ്ദേശിച്ചു. സ്വപ്നയുടെ അറസ്റ്റ് കോടതി തടഞ്ഞിട്ടില്ലെന്നതിനാല് വേണമെങ്കില്‍ അന്വേഷണ ഏജന്‍സിക്ക് അറസ്റ്റു ചെയ്യാവുന്നതുമാണ്.
സ്വര്‍ണം കടത്തിയ കേസില്‍ താന്‍ നിരപരാധിയാണെന്ന് കാട്ടിയാണ് സ്വപ്ന ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി ഫയല്‍ ചെയ്തത്. കോണ്‍സല്‍ ജനറലിന്റെ ചുമതലയുള്ള യു.എ.ഇ. നയതന്ത്ര പ്രതിനിധി റാഷിദ് ഖാമിസ് അല്‍ ഷെയിമെയിലി നിര്‍ദ്ദേശിച്ചതു പ്രകാരമാണ് താന്‍ പ്രവര്‍ത്തിച്ചതെന്നും ഹര്‍ജിയില്‍ സ്വപ്ന പറയുന്നു.
ഒളിവില്‍ കഴിയുന്ന സ്വപ്ന ഓണ്‍ലൈനായാണ് ബുധനാഴ്ച രാത്രി മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഫയല്‍ ചെയ്തത്.
താന്‍ നിരപരാധിയാണ്. സ്വര്‍ണക്കടത്തുമായി ഒരു ബന്ധവുമില്ല.
റാഷിദ് ഖാമിസിനെ പ്രതിക്കൂട്ടില്‍ നിറുത്തുന്നതോടെ കേസിനു രാജ്യാന്തര മാനവും കൈവരികാണ്. ഇന്ത്യ-യുഎഇ ബന്ധത്തെ പോലും ബാധിക്കുന്ന തരത്തിലേക്കാണ് സ്വപ്ന കേസിനെ കൊണ്ടെത്തിക്കുന്നതും.
യുഎഇയില്‍ നിന്നു വന്ന ബാഗേജ് തിരുവനന്തപുരത്തെ കാര്‍ഗോ കോപ്ലക്സില്‍ ക്ലിയര്‍ ചെയ്യാന്‍ കഴിയാതെ വന്നപ്പോള്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ ബന്ധപ്പെടാന്‍ റാഷിദ് ഖാമിസ് തന്നോട് ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്നാണ് കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണറെ വിളിച്ചത്. പാഴ്സല്‍ തന്റേതെന്ന് പിന്നീട് അദ്ദേഹം നേരിട്ടെത്തി സമ്മതിച്ചു. ബാഗില്‍ സ്വര്‍ണമാണെന്നു തനിക്ക് അറിയില്ലായിരുന്നുവെന്നും ജാമ്യ ഹര്‍ജിയില്‍ സ്വപ്ന പറഞ്ഞിരുന്നു.
Keywords: Swapna Suresh, NIA, High Court, Gold Smuggling Case
COMMENTS