തിരുവനന്തപുരം: മന്ത്രി ഇ.പി ജയരാന്റെ പേഴ്സണല്‍ സ്റ്റാഫ് കെ.സി സജീഷിനെ തല്‍സ്ഥാനത്തുനിന്നും മാറ്റി. സാമ്പത്തിക ക്രമക്കേടുകള്‍ അടക്കം പരാത...
തിരുവനന്തപുരം: മന്ത്രി ഇ.പി ജയരാന്റെ പേഴ്സണല്‍ സ്റ്റാഫ് കെ.സി സജീഷിനെ തല്‍സ്ഥാനത്തുനിന്നും മാറ്റി. സാമ്പത്തിക ക്രമക്കേടുകള്‍ അടക്കം പരാതി ലഭിച്ച സാഹചര്യത്തിലാണ് നടപടി. ഇയാള്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ കഴമ്പുണ്ടെന്നു മനസ്സിലാക്കിയ പാര്‍ട്ടി രാജി ആവശ്യപ്പെടുകയായിരുന്നു.
കായിക വകുപ്പിന്റെ മേല്‍നോട്ടം വഹിച്ചിരുന്ന സജീഷിനെതിരെ നിരവധി പരാതികള്‍ സി.പി.എമ്മിനു ലഭിച്ചിരുന്നു. ഇതാണ് ഇയാളോട് രാജി ആവശ്യപ്പെടാന്‍ കാരണം. അതേസമയം ആരോഗ്യപരമായ കാരണങ്ങളാലാണ് രാജി എന്നാണ് മന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം.
ഇ.പി ജയരാജന്റെ മറ്റൊരു സ്റ്റാഫിനെതിരെയും പരാതി ഉയരുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടുള്ള കള്ളക്കടത്ത് വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ നാളെ എല്ലാ മന്ത്രിമാരുടെയും പേഴ്സണല്‍ സ്റ്റാഫംഗങ്ങളുടെയും യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പെട്ടെന്നുള്ള നടപടി ശ്രദ്ധേയമാണ്.

Keywords: Minister E.P Jayarajan's personal staff, Removed, CPM,
COMMENTS