തിരുവനന്തപുരം : യുഎഇ എംബസിയുടെ നയതന്ത്ര ബാഗേജ് വഴി സ്വര്‍ണ്ണം കള്ളക്കടത്ത് നടത്തിയ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിന്‍സിപ്പല്‍ ...
തിരുവനന്തപുരം : യുഎഇ എംബസിയുടെ നയതന്ത്ര ബാഗേജ് വഴി സ്വര്‍ണ്ണം കള്ളക്കടത്ത് നടത്തിയ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്തേക്കും.
മുന്‍ ഐ.ടി സെക്രട്ടറി കൂടിയായ ശിവശങ്കറിന് കള്ളക്കടത്തു കേസിലെ പ്രതികളായ സ്വപ്ന, സന്ദീപ്, സരിത്ത് എന്നിവരുമായി അടത്ത ബന്ധമുണ്ടായിരുന്നുവെന്നതിനു വ്യക്തമായ തെളിവു കിട്ടിയിട്ടുണ്ട്.
ഈ സംഘം സെക്രട്ടറേറിയറ്റിന് എതിര്‍വശത്തെ ഫ്ളാറ്റ് ഉള്‍പ്പെടെ പലേടത്തും സംഗമിച്ചിരുന്നതായി തെളിവ് കസ്റ്റംസിനു കിട്ടി. ശിവശങ്കറിന്റെ ഫ്ളാറ്റില്‍ ഇന്നലെ നടത്തിയ റെയ്ഡില്‍ പല തെളിവുകളും കിട്ടി.
പ്രതി സന്ദീപ് നായരുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍
ശിവശങ്കറിന്റെ വീട് കേന്ദ്രീകരിച്ച് ഗൂഢാലോചന നടന്നതിനു തെളിവു കിട്ടിയതായാണ് അറിയുന്നത്.
ഈ പശ്ചാത്തലത്തില്‍ ശിവശങ്കറിനെ സസ്പെന്‍ഡ് ചെയ്യാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്ന് ഒഴിവാക്കപ്പെട്ട ശിവശങ്കര്‍ ആറു മാസത്തെ അവധിക്ക് അപേക്ഷിച്ചിരിക്കുകയാണ്.
ശിവശങ്കറിനെ ഇനി ചുമക്കുന്നത് സര്‍ക്കാരിന് കടുത്ത തലവേദനയുണ്ടാക്കുമെന്നാണ് സര്‍ക്കാരിനു കിട്ടിയിരിക്കുന്ന ഉപദേശം. ഇതുകൂടി മുന്നില്‍ കണ്ടാണ് സസ്പെന്‍ഡ് ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്.
എയര്‍ ഇന്ത്യ സാറ്റ്സിലെ ഉദ്യോഗസ്ഥനെ കുടുക്കാന്‍ സ്വപ്ന നല്കിയ വ്യാജ പരാതിയിലെ അന്വേഷണത്തില്‍ സ്വപ്നയ്ക്കു വേണ്ടി ക്രൈം ബ്രാഞ്ചില്‍ വിളിച്ചത് ശിവശങ്കര്‍ ആയിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.
എന്നാല്‍, സര്‍ണം കള്ളക്കടത്തില്‍ ശിവശങ്കറിനെ നേരിട്ടു ബന്ധപ്പെടുത്തുന്ന തെളിവൊന്നും കസ്റ്റംസിനു കിട്ടിയിട്ടില്ല. പക്ഷേ, അദ്ദേഹം സ്വപ്നയ്ക്കും മറ്റു പ്രതികള്‍ക്കും വേണ്ടി പല ഉന്നതരെയും പലപ്പോഴും വിളിച്ചിരുന്നുവെന്നു വ്യക്തമായിട്ടുമുണ്ട്.
Keywords: M Sivasankar, Customs, Crime, Swapna Suresh

COMMENTS