ശസ്ത്രക്രിയ്‌ക്കൊപ്പം കോവിഡ്, പ്രണബ് മുഖര്‍ജി വെന്റിലേറ്ററില്‍

ശിവശങ്കറിനെ മാറ്റി മുഖം രക്ഷിക്കാന്‍ സര്‍ക്കാര്‍, കേന്ദ്രം അന്വേഷണത്തിനിറങ്ങുന്നു, ആശങ്കകള്‍ പലത്

സിദ്ധാര്‍ത്ഥ് ശ്രീനിവാസ് തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായ എം ശിവശങ്കറിനെ തത് സ്ഥാനത്തു നിന്നു മാറ്റിന...


സിദ്ധാര്‍ത്ഥ് ശ്രീനിവാസ്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായ എം ശിവശങ്കറിനെ തത് സ്ഥാനത്തു നിന്നു മാറ്റിനിറുത്താന്‍ മുഖ്യമന്ത്രിക്കുമേല്‍ സമ്മര്‍ദ്ദമേറുന്നു.

യുഎഇ കോണ്‍സുലേറ്റിന്റെ ഡിപ്‌ളോമാറ്റിക് ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസിലെ പ്രതി സ്വപ്‌ന സുരേഷുമായുള്ള അടുത്ത ബന്ധമാണ് ശിവശങ്കറിനു വിനയായി മാറുന്നത്.

സ്വപ്‌നയുടെ ഫ്‌ളാറ്റില്‍ സ്റ്റേറ്റ് കാറില്‍ ശിവശങ്കര്‍ നിത്യസന്ദര്‍ശകനായിരുന്നുവെന്നു അയല്‍ക്കാര്‍ മാധ്യമങ്ങളോടു പറഞ്ഞതും മുഖ്യമന്ത്രിയുടെ ഓഫീസിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കി. സ്വപ്‌നയുടെ ഫ്‌ളാറ്റില്‍ സ്ഥിരം മദ്യപാന പാര്‍ട്ടികള്‍ നടന്നിരുന്നുവെന്നും ആ സമയങ്ങളില്‍ ശിവശങ്കറിന്റേതു കൂടാതെ നിരവധി സ്‌റ്റേറ്റു കാറുകള്‍ സ്വപ്‌നയുടെ വീട്ടില്‍ പതിവായെത്തിയിരുന്നു എന്നുമുള്ള വെളിപ്പെടുത്തലും സര്‍ക്കാരിനു ക്ഷീണമായിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരിനെ താറടിക്കാന്‍ കിട്ടുന്ന അവസരം കേന്ദ്ര സര്‍ക്കാര്‍ ഉപയോഗപ്പെടുത്തുമെന്ന ഭയവും ശിവശങ്കറിനെ മാറ്റാന്‍ പ്രേരിപ്പിക്കുന്നു.

കേന്ദ്ര നിയന്ത്രണത്തിലെ കസ്റ്റംസ് വകുപ്പ് ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ സാദ്ധ്യത ഏറെയാണ്. മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തിരിക്കവേ അദ്ദേഹത്തെ ചോദ്യം ചെയ്താല്‍ അതു സര്‍ക്കാരിനു ക്ഷീണമാവും. 

തന്റെ ഓഫീസ് വിവാദങ്ങളില്‍ ചെന്നു പെട്ടതില്‍ മുഖ്യമന്ത്രി ക്ഷുഭിതനുമാണ്. മുഖ്യമന്ത്രിയുടെ ഓഫീസിനു സ്വര്‍ണക്കടത്തുകാരുമായി ബന്ധമെന്നു പ്രതിപക്ഷ നേതാവും ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രനും പറഞ്ഞതും മുഖ്യമന്ത്രിക്കു ക്ഷീണമായി.

അടുത്തിടെ സര്‍ക്കാര്‍ വിഷമവൃത്തത്തിലായ സ്പ്രിങ്ക്‌ളര്‍ ഇടപാടിലും എം ശിവശങ്കറായിരുന്നു പ്രധാനമായും പ്രതിക്കൂട്ടിലായത്. അന്ന് അദ്ദേഹത്തെ സംരക്ഷിച്ചു നിറുത്തിയ മുഖ്യമന്ത്രി ഇക്കുറി അങ്ങനെ ചെയ്യാന്‍ സാദ്ധ്യതയില്ലെന്നാണ് ലഭിക്കുന്ന വിവരം. മാത്രമല്ല, സ്വര്‍ണക്കടത്ത് രാജ്യാന്തര വിഷയമായതിനാല്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം സ്വമേധയാ തുടങ്ങിയിട്ടുണ്ട്. അവര്‍ അന്വേഷണം ശക്തമാക്കി മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അതിന്റെ കണ്ണികള്‍ എത്തിച്ചാല്‍ അതിന്റെ നഷ്ടം വലുതായിരിക്കുമെന്നും സര്‍ക്കാര്‍ തിരിച്ചറിയുന്നു.

എന്തായാലും സര്‍ക്കാരിന്റെ അവസാന വര്‍ഷത്തില്‍ പ്രതിപക്ഷത്തിന് നല്ലൊരായുധമാണ് മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവര്‍ തന്നെ നല്കിയിരിക്കുന്നത്.

Summary: Pressure is on the CM Pinarayi Vijayan to expell the Chief Minister's secretary and IT secretary M Sivasankar from his post. Shivshankar's close relationship with Swapna Suresh, who is accused of smuggling gold through the UAE consulate's diplomatic baggage, has become more evident.

Keywords:  CM Pinarayi Vijayan, Chief Minister's secretary, IT secretary, M Sivasankar, Swapna Suresh,  UAE consulate, Diplomatic baggage 

COMMENTS


Name

',1,11,1,a,1,Accident,3,Ambulance,1,Army,1,Arrest,2,Aruvikkara,2,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,112,Cinema,1268,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,15,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,2,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,2768,Indonesia,1,Jayalalithaa,1,K M Mani,2,Karthikeyan,2,ker,1,kera,2,Kerala,5311,Kochi.,2,Latest News,3,lifestyle,118,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,478,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,6,newsspecial,194,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,180,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,190,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6272,Solar Case,1,speaker,1,Sports,520,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,598,
ltr
item
VygaNews: ശിവശങ്കറിനെ മാറ്റി മുഖം രക്ഷിക്കാന്‍ സര്‍ക്കാര്‍, കേന്ദ്രം അന്വേഷണത്തിനിറങ്ങുന്നു, ആശങ്കകള്‍ പലത്
ശിവശങ്കറിനെ മാറ്റി മുഖം രക്ഷിക്കാന്‍ സര്‍ക്കാര്‍, കേന്ദ്രം അന്വേഷണത്തിനിറങ്ങുന്നു, ആശങ്കകള്‍ പലത്
https://1.bp.blogspot.com/-KYDR7_l6nTY/XwP0rDlDqPI/AAAAAAAAObo/65-D1kDTWJg4Ty7jkNM5Ku86rMNecH9BwCLcBGAsYHQ/s640/sivasankar.png
https://1.bp.blogspot.com/-KYDR7_l6nTY/XwP0rDlDqPI/AAAAAAAAObo/65-D1kDTWJg4Ty7jkNM5Ku86rMNecH9BwCLcBGAsYHQ/s72-c/sivasankar.png
VygaNews
http://www.vyganews.com/2020/07/m-shivasankar-may-be-expelled-from.html
http://www.vyganews.com/
http://www.vyganews.com/
http://www.vyganews.com/2020/07/m-shivasankar-may-be-expelled-from.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy