സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: അകാരണമായ ശത്രുത പാകിസ്ഥാന്റെ ശീലമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. കാര്‍ഗില്‍ വിജയ ദിനത്തില്‍ മന് കി ബാത്ത് പ...
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: അകാരണമായ ശത്രുത പാകിസ്ഥാന്റെ ശീലമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി.
കാര്‍ഗില്‍ വിജയ ദിനത്തില്‍ മന് കി ബാത്ത് പരിപാടിയിലൂടെയാണ് പാകിസ്ഥാനെതിരേ രൂക്ഷവിമര്‍ശനം നടകത്തിയത്.
കാര്‍ഗിലില്‍ ഇന്ത്യയെ പാകിസ്ഥാന് പിന്നില്‍ നിന്ന് കുത്തുകയായിരുന്നു. പക്ഷേ, ഇന്ത്യ ശക്തമായി തിരിച്ചടിച്ച് ശത്രുവിനെ തുരത്തി.
ഇന്ത്യയുടെ ധീരത കാര്‍ഗില്‍ യുദ്ധസമയത്ത് ലോകം കണ്ടു. കാര്‍ഗിലില്‍ ജീവത്യാഗം ചെയ്ത സൈനികര്‍ക്ക് പ്രധാനമന്ത്രി ആദര്‍മര്‍പ്പിച്ചു.
ഇന്ന് കാര്‍ഗില്‍ യുദ്ധവിജയത്തിന്റെ 21-ാം വാര്‍ഷികദിനമാണ്. 1999ല്‍ 60 ദിവസത്തിലേറെ നീണ്ട യുദ്ധമാണ് ഇന്ത്യ വിജയിച്ചുകയറിയത്.
സമുദ്രനിരപ്പില്‍നിന്ന് 18,000 അടി ഉയരത്തിലുള്ള കാര്‍ഗില്‍ പ്രദേശം പിടിക്കാനാണ് പാകിസ്ഥാന് ശ്രമിച്ചത്. ശ്രീനഗര്‍-ലേ ദേശീയപാത കടന്നുപോകുന്ന കാര്‍ഗില്‍ പിടിച്ചാല്‍ കശ്മീരും ലഡാക്കും തമ്മിലുള്ള ബന്ധം മുറിക്കാമെന്നായിരുന്നു പാകിസ്്ഥാന്റെ കണക്കുകൂട്ടല്‍.
ശൈത്യകാലത്ത് പാക് സേനയും അവര്‍ പരിശിലിപ്പിച്ച ഭീകരരും നിയന്ത്രണരേഖയില്‍ ഇന്ത്യന്‍ ഭാഗത്തേക്ക് നുഴഞ്ഞുകയറി.
നാട്ടുകാരായ ഇടയന്മാരാണ് ഇവിടെ മറുനാട്ടുകാരുടെ സാന്നിദ്ധ്യം മനസ്സിലാക്കിയത്. കാര്യമറിഞ്ഞെത്തിയ കരസേനയുടെ പട്രോള്‍ സംഘത്തെ നുഴഞ്ഞുകയറ്റക്കാര്‍ വധിക്കുകയും ശൈത്യകാലത്ത് ഇന്ത്യന്‍ സൈനികര്‍ ഒഴിഞ്ഞുപോയ പല തന്ത്രപ്രധാന പോസ്റ്റുകളും പാക് സൈന്യവും ഭീകരരും സ്വന്തമാക്കുകയും ചെയ്തു.
ഇതോടെ 'ഓപ്പറേഷന് വിജയ്' എന്ന പേരില്‍ ഇന്ത്യന്‍ സേന തിരിച്ചടിച്ചു. 527 വീര സൈനികരെയാണ് ഇന്ത്യയ്ക്കു നഷ്ടമായത്. ദൗത്യം വിജയിച്ചതായി ജൂലായ് 14ന് പ്രധാനമന്ത്രി എബി വാജ്പോയി പ്രഖ്യാപിക്കുകയായിരുന്നു. നുഴഞ്ഞുകയറ്റക്കാരെ പൂര്‍ണമായും തുരത്തിയെന്ന് കരസേന ജൂലായ് 26ന് പ്രഖ്യാപിച്ചു.
Keywords: India, Kargil, The great Indian Army, Vijay Divas
COMMENTS