തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ കൊറോണ വൈറസ് ബാധ വ്യാപകമാകാൻ കാരണം തമിഴ്നാട്ടിൽ നിന്ന് എത്തിയവരാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈല...
തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ കൊറോണ വൈറസ് ബാധ വ്യാപകമാകാൻ കാരണം തമിഴ്നാട്ടിൽ നിന്ന് എത്തിയവരാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ പറഞ്ഞു.
രോഗം പടർന്നുപിടിക്കുന്ന തമിഴ്നാട്ടിൽനിന്ന് പൂന്തുറയിലും മറ്റും മത്സ്യ വ്യാപാരത്തിന് മറ്റുമായി നിരവധിപേർ എത്തുന്നുണ്ട്. ഇവരിൽനിന്നായിരിക്കണം തലസ്ഥാനത്ത് ഇത്രയേറെ രോഗം പടർന്നത് എന്നാണ് ആരോഗ്യ വകുപ്പ് കരുതുന്നത്.
തിരുവനന്തപുരത്ത് രോഗവ്യാപന ക്ലസ്റ്ററുകൾ ഉണ്ടായ കുമരിച്ചന്ത, പൂന്തുറ പ്രദേശങ്ങളിൽ തമിഴ്നാട്ടിൽ നിന്നു നിരവധി പേർ മത്സ്യ വ്യാപാരത്തിന് എത്തിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവിടുത്തെ വ്യാപനമാണ് തലസ്ഥാനത്ത് സ്ഥിതി വഷളാക്കിയത്.
28 ദിവസത്തിനകം കം 251 കേസുകളാണ് തലസ്ഥാനത്ത് ഉണ്ടായത്. ഇതിൽ ഭൂരിഭാഗവും അന്യസംസ്ഥാനക്കാരുമായി ഇടപെട്ടവരാണ് രോഗികളായ തെന്നും വ്യക്തമായിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ ഒരാളിൽ നിന്നു നിരവധി പേർക്ക് രോഗം പടരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ഇപ്പോഴത്തെ അവസ്ഥയിൽ വീട്ടിൽ തന്നെ കഴിയുകയാണ് രോഗത്തിൽ നിന്ന് രക്ഷ നേടാനുള്ള ഏറ്റവും സുരക്ഷിതമായ മാർഗ്ഗം. എല്ലാവരും മാസ്ക് ധരിക്കുകയും സാമൂഹ്യ അകലം പാലിക്കുകയും ചെയ്താൽ വളരെ പെട്ടെന്ന് രോഗവ്യാപനം തടയാനാകുമെന്നു മന്ത്രി പറഞ്ഞു.
കൊച്ചിയിൽ അന്യസംസ്ഥാനക്കാരിൽ നിന്നാണ് രോഗം പടരുന്നത് എന്നാണ് സംശയിക്കുന്നത്. ആലപ്പുഴയിൽ ഉറവിടം അറിയാത്ത രണ്ട് കേസുകൾ സംബന്ധിച്ച് ആരോഗ്യവകുപ്പ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്.
Keywords: Covid19, KK Shylaja, Print nu
COMMENTS