തിരുവനന്തപുരം: കേരളത്തില്‍ സമ്പര്‍ക്കത്തിലൂടെയുള്ള കൊറോണ വൈറസ് വ്യാപനം 60 ശതമാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. സര്ക്കാരിനൊപ്...
തിരുവനന്തപുരം: കേരളത്തില്‍ സമ്പര്‍ക്കത്തിലൂടെയുള്ള കൊറോണ വൈറസ് വ്യാപനം 60 ശതമാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
സര്‍ക്കാരിനൊപ്പം ജനങ്ങള്‍ കൂടിച്ചേര്‍ന്നു വേണം വൈറസിനെ നേരിടാന്‍. തിരുവനന്തപുരം ജില്ലയില്‍ സമ്പര്‍ക്ക രോഗികളുടെ എണ്ണം അനുദിനം വര്‍ധിക്കുന്നു. ഇന്ന് 152 പേര്‍ക്കാണ് ജില്ലയില്‍ സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചത്.
തിരുവനന്തപുരം ജില്ലയിലെ തീരപ്രദേശത്തെ മൂന്ന് സോണായി തിരിച്ച്് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇടവ, ഒറ്റൂര്‍, അഞ്ചുതെങ്ങ്, കടയ്ക്കാവൂര്‍, വക്കം ഗ്രാമപഞ്ചായത്ത്, വര്‍ക്കല മുനിസിപ്പാലിറ്റി എന്നിവ സോണ്‍ ഒന്നാണ്. ചിറയിന്‍കീഴ്, കഠിനംകുളം, കോര്‍പറേഷനിലെ തീരപ്രദേശം എന്നിവ സോണ്‍ രണ്ട്്. സോണ്‍ മൂന്നില്‍ കോട്ടുകാല്‍, കരിങ്കുളം, പൂവാര്‍, കുളത്തൂര്‍ പഞ്ചായത്തിലെ തീരപ്രദേശം സോണ്‍ മൂന്നില്‍ ഉള്‍പ്പെടും.
മുന്‍നിശ്ചയിച്ച പരീക്ഷകള്‍ ഈ സോണില്‍ മാറ്റിവയ്ക്കും. ഓഫീസുകള്‍ പ്രവര്‍ത്തിക്കില്ല. ആശുപത്രികള്‍, മെഡിക്കല്‍ അനുബന്ധസ്ഥാപനങ്ങള്‍ എന്നിവയ്ക്ക് പ്രവര്‍ത്തിക്കാം. ദേശീയപാതയിലൂടെ ഗതാഗതം അനുവദിക്കും. ഈ പ്രദേശത്ത് വാഹനം നിര്‍ത്താന്‍ പാടില്ല.
പാല്, പലചരക്ക്, ഇറച്ചി, പച്ചക്കറി എന്നീ കടകള്‍ രാവിലെ ഏഴ് മുതല്‍ വൈകുന്നേരം നാല് വരെ പ്രവര്‍ത്തിക്കാം. ഒരോ കുടുംബത്തിനും അഞ്ച് കിലോ അരിയും ഒരു കിലോ ധാന്യവും സിവില്‍ സ്പ്ലൈസ് നല്‍കും. പ്രദേശത്ത് ഹോര്‍ട്ടികോര്‍പ്പ് സപ്ലൈകോ കെപ്കോ എന്നിവയുടെ മൊബൈല്‍ വാഹനം എത്തിച്ച് വില്പന നടത്തും.
ഈ പ്രദേശങ്ങളില്‍ മൊബൈല്‍ എടിഎം സൗകര്യവും ഉറപ്പാക്കും.
Keywords: Kerala, Community spread, Covid 19
COMMENTS