തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 272 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. 68 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നു. സംസ്ഥാനത്ത് ഇ...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 272 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. 68 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നു.
സംസ്ഥാനത്ത് ഇത്രയേറെ രോഗികള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നതും സമ്പര്‍ക്കത്തിലൂടെ ഇത്രയേറെ പേര്‍ക്ക് രോഗം പകരുന്നതും ആദ്യമായാണ്.
ഇതോടൊപ്പം 111 പേര് രോഗമുക്തി നേടിയെന്നും മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. 15 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ പേര് 157 വിദേശത്ത് നിന്നും 38 പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.
മലപ്പുറം 63
തിരുവനന്തപുരം 54
പാലക്കാട് 29
എറണാകുളം 21
കണ്ണൂര്‍ 19
ആലപ്പുഴ 18
കോഴിക്കോട്-15
കാസര്‍ഗോഡ് 13
പത്തനംതിട്ട 12
കൊല്ലം 11
തൃശൂര്‍ 10
കോട്ടയം 3
വയനാട് 3
ഇടുക്കി 1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഏഴു പേര് ആരോഗ്യപ്രവര്‍ത്തകരാണ്. ഒരു സിഐഎസ്എഫ് ജവാനും ഒരു ഡിഎസ്സി ജവാനും രോഗം സ്ഥിരീകരിച്ചു.
സംസ്ഥാനത്താകെ 1,86,576 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3034 പേരാണ് ആശുപത്രികളിലുള്ളത്. ഇന്ന് 378 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
ഇന്ന് സംസ്ഥാനത്ത് 18 ഹോട്ട് സ്പോട്ടുകള്‍ കൂടി നിലവില്‍വന്നു. ആകെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 169 ആയി.
ലോക്ക് ഡൗണിനുശേഷം കേരളത്തിലേക്ക് 4,99529 പേര് തിരിച്ചെത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
Keywords: Kerala, Coronavirus, Covid 19, Pinarayi Vijayan
COMMENTS