തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 211 പേര്‍ക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതേസമയം, 201 പേര് രോഗമുക്തരാവുകയും ചെയ്തു. രോഗികളുടെ എണ്...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 211 പേര്‍ക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതേസമയം, 201 പേര് രോഗമുക്തരാവുകയും ചെയ്തു.
രോഗികളുടെ എണ്ണം 200 കടക്കുന്നത് സംസ്ഥാനത്ത് ആദ്യമാണ്. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 138 പേര് വിദേശത്ത് നിന്നും 39 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.
ഇതേസമയം, 27 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നു. സമ്പര്‍ക്കത്തിലൂടെ രോഗം കൂടുന്നതും ആദ്യമായാണ്.
ആറ് സിഐഎസ്എഫുകാര്‍ക്കും ഒരു വിമാന ജീവനക്കാരനും ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു.
മലപ്പുറം 35
കൊല്ലം 23
ആലപ്പുഴ 21
തൃശൂര്‍ 21
കണ്ണൂര്‍ 18
എറണാകുളം 17
തിരുവനന്തപുരം 17
പാലക്കാട് 14
കോട്ടയം 14
കോഴിക്കോട് 14
കാസര്‍കോട് 7
പത്തനംതിട്ട 7
ഇടുക്കി 2
വയനാട് 1 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്.
Kerywords: Kerala, Coronavirus, Covid 19
COMMENTS