കൊച്ചി : നടി ഷംനാ കാസിമിനെ വിവാഹാലോചനയുടെ പേരില്‍ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച സംഘത്തിനു പിന്നില്‍ സിനിമയിലെ തന്നെ അധോലോകത്തിനു ബന്...
കൊച്ചി : നടി ഷംനാ കാസിമിനെ വിവാഹാലോചനയുടെ പേരില്‍ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച സംഘത്തിനു പിന്നില്‍ സിനിമയിലെ തന്നെ അധോലോകത്തിനു ബന്ധമുണ്ടെന്നു പൊലീസ് കണ്ടെത്തി.
ഇതോടെ, കേസന്വേഷണം അട്ടിമറിക്കാന്‍ സിനിമയില്‍ നിന്നു തന്നെ ഇടപെടല്‍ ആരംഭിച്ചതായും ആക്ഷേപമുണ്ട്. ഇടുക്കി സ്വദേശിയായ മീര എന്ന യുവതിയെ കേസുമായി ബന്ധപ്പെട്ട് ഉടന്‍ അറസ്റ്റു ചെയ്തേക്കുമെന്നും സൂചനയുണ്ട്. യുവതികളെ പാലക്കാട്ടേയ്ക്കു വിളിച്ചുവരുത്തി വാളയാറില്‍ തടഞ്ഞുവച്ച സംഭവത്തിലാണ് മീര പ്രതിയാവുക. ഇവരെ കൂടാതെ മറ്റു മൂന്നു പേരെ കൂടി പ്രതി ചേര്‍ക്കുമെന്ന് പൊലീസ് സൂചിപ്പിച്ചു.
ഷംനാ കാസിമിന്റെ മൊഴി തിങ്കളാഴ്ച രേഖപ്പെടുത്തിയേക്കും. ഈ കേസില്‍ ഷംന കൈക്കൊണ്ട ശക്തമായ നിലപാടാണ് പ്രതികളെ വലയിലാക്കാന്‍ സഹായകമായത്.
സിനിമാരംഗത്തുള്ളവര്ക്കു വേണ്ടി സ്വര്‍ണക്കടത്തു നടത്തുന്ന സംഘത്തിലേക്കാണ് ഇപ്പോള്‍ അന്വേഷണം ചെന്നു നില്‍ക്കുന്നത്. മലയാള സിനിമയിലെ അധോലോക ബന്ധം കൂടിയാണ് ഇതിനൊപ്പം വെളിവാകുന്നത്. മലയാള സിനിമയുമായി ബന്ധപ്പെട്ട് മനുഷ്യക്കടത്ത് ആക്ഷേപം നേരത്തേതന്നെയുണ്ട്. ഇതിനു ചില സ്ഥിരം റാക്കറ്റുകളുണ്ട്. വിദേശ ഷോകളുടെയും മറ്റും പേരിലാണ് വിദേശത്ത് ആളെ കടത്തുന്നത്.
ഷംനാ കാസിമിന്റെ കേസിനു മുന്‍പ് തനിക്കെതിരേ നടന്ന അതിക്രമത്തെക്കുറിച്ച് യുവ മോഡല്‍ പൊലീസിനു പരാതി നല്‍കിയെങ്കിലും സിനിമയിലെ ചില ഉന്നതര്‍ ഇടപെട്ട് ഈ കേസ് തേച്ചുമാച്ച് കളഞ്ഞിരുന്നു. ഷംന കേസ് കത്തിയപ്പോഴാണ് മോഡല്‍ തന്റെ പരാതിയെക്കുറിച്ചു പുറത്തു പറഞ്ഞതും പൊലീസ് അടക്കം വെട്ടിലായതും. ഇക്കാര്യം തുറന്നു പറഞ്ഞതിന് സിനിമയില്‍ നിന്ന് തനിക്കു ഭീഷണിയുണ്ടെന്നും യുവതി വെളിപ്പെടുത്തിയിരുന്നു.
Keywords: Shamna Kasim, Movie, Malayalam, Film
COMMENTS