കോട്ടയം: കേരള കോണ്‍ഗ്രസിലെ ജോസ് കെ മാണി വിഭാഗം യുഡിഎഫിന് പുറത്ത്. ജോസ് കെ മാണി വിഭാഗത്തിന് യുഡിഎഫില്‍ തുടരാന്‍ ധാര്‍മികമായ അര്ഹതയില്ലെന...
കോട്ടയം: കേരള കോണ്‍ഗ്രസിലെ ജോസ് കെ മാണി വിഭാഗം യുഡിഎഫിന് പുറത്ത്. ജോസ് കെ മാണി വിഭാഗത്തിന് യുഡിഎഫില്‍ തുടരാന്‍ ധാര്‍മികമായ അര്‍ഹതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനം.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഒഴിയാന്‍ പല തവണ പറഞ്ഞിട്ടും അത് ചെയ്തില്ല, ധാര്‍മികമായ സഹകരണം ഉണ്ടായില്ല, പല തവണ സമവായചര്‍ച്ച നടത്തിയിട്ടും വഴങ്ങാന്‍ കൂട്ടാക്കിയില്ല തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജോസ് കെ മാണി വിഭാഗത്തെ യു.ഡി.ഫ് പുറത്താക്കിയത്.
മുന്നണിയിലെ ലാഭനഷ്ടം തല്ക്കാലം നോക്കുന്നില്ലെന്നും പല തവണ ചര്‍ച്ച നടത്തിയിട്ടും വഴങ്ങാതിരുന്ന ജോസ് വിഭാഗത്തെ പുറത്താക്കുകയല്ലാതെ വേറെ വഴിയില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന് വ്യക്തമാക്കി.
കെ എം മാണിയുടെ മരണശേഷം കേരള കോണ്‍ഗ്രസില്‍ അധികാര തര്‍ക്കം കൊടുമ്പിരിക്കൊണ്ടിരുന്നു. ജോസ് കെ മാണി വിഭാഗവും പി.ജെ ജോസഫ് വിഭാഗവും തമ്മിലുള്ള തര്‍ക്കം കാരണം പാലാ ഉപതെരഞ്ഞെടുപ്പില്‍ വര്‍ഷങ്ങളോളം യു.ഡി.എഫ് കയ്യില്‍ വച്ചിരുന്ന പാലാ കയ്യില്‍ നിന്ന് പോയി.
കോട്ടയം ജില്ലാ പഞ്ചായത്തിലെ പദവി മാറ്റത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് ഏറ്റവുമൊടുവില്‍ കേരളാ കോണ്‍ഗ്രസില്‍ പൊട്ടിത്തെറിയിലെത്തിയത്. മുന്‍ ധാരണ പ്രകാരം ജോസ് പക്ഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി ജോസഫ് വിഭാഗത്തിന് കൈമാറേണ്ടതായിരുന്നു.
എന്നാല്‍ ജോസ് കെ മാണി അതിന് തയ്യാറായില്ലെന്നു മാത്രമല്ല പല തവണയായുള്ള യു.ഡി.എഫിന്റെ സമവായ ചര്‍ച്ചയോടു യോജിക്കുകയും ചെയ്തില്ല.
ഇതിനിടെ പി.ജെ ജോസഫ് വിഭാഗം ഇടതു മുന്നണിയിലേക്ക് അടുക്കുന്നു എന്ന തരത്തിലുള്ള സൂചനകള്‍ വന്നതാണ് യു.ഡി.എഫ് ഇത്തരമൊരു കടുത്ത നടപടിയേക്ക് കടക്കാന്‍ കാരണമായത്.
ജോസ് പക്ഷം രാജി വച്ചില്ലെങ്കില്‍ ജില്ലാ പഞ്ചായത്തില്‍ അവിശ്വാസം കൊണ്ടുവരാന്‍ തീരുമാനമെടുക്കും എന്ന് അറിയിച്ചിട്ട് പോലും ജോസ് പക്ഷം ഒരിഞ്ച് പിന്നോട്ട് മാറിയില്ലെന്നതും യുഡിഎഫിനെ ചൊടിപ്പിച്ചിരുന്നു.
ഏറ്റവും ഒടുവില്‍ രണ്ടു വിഭാഗക്കാരെയും തിരുവനന്തപുരത്ത് വിളിപ്പിച്ച് അവസാനവട്ട ചര്‍ച്ചകള്‍ നടത്തിയിട്ടും പ്രയോജനമില്ലെന്നു കണ്ടാണ് ജോസ് വിഭാഗത്തെ പുറത്താക്കിക്കൊണ്ടുള്ള തീരുമാനം യു.ഡി.എഫ് കൈക്കൊണ്ടത്.
Keywords: Kerala congress issue, UDF, Jose K.Mani section

COMMENTS