അഭിനന്ദ് ന്യൂഡല്‍ഹി പരമ്പരാഗതമായി തുടരുന്ന നയത്തില്‍ മാറ്റം വരുത്തിക്കൊണ്ട്, ചൈനയുടെ ഭാഗത്തുനിന്ന് എന്തു പ്രകോപനമുണ്ടായാലും അതിശക്തമായ തിരിച...
അഭിനന്ദ്
ന്യൂഡല്‍ഹി പരമ്പരാഗതമായി തുടരുന്ന നയത്തില്‍ മാറ്റം വരുത്തിക്കൊണ്ട്, ചൈനയുടെ ഭാഗത്തുനിന്ന് എന്തു പ്രകോപനമുണ്ടായാലും അതിശക്തമായ തിരിച്ചടിക്കാനും സാഹചര്യമനുസരിച്ച് ഏത് ആയുധവും ഉപയോഗിക്കാനും സേനകള്‍ക്കു കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്കി.
ചൈനയുമായി വരുന്ന 3500 കിലോ മീറ്റര്‍ ്അതിര്‍ത്തിയില്‍ എവിടെ പ്രകോപനമുണ്ടായാലും ഇരട്ടി ശക്തിയോടെ പ്രഹരിക്കാനാണ് നിര്‍ദ്ദേശം. ചൈനീസ് സൈനികര്‍ക്കു നേരേ തോക്കുപയോഗിക്കാന്‍ ഇന്ത്യന്‍ സേനയ്ക്ക് അനുമതിയുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ കല്ലേറ്, മല്‍പ്പിടിത്തം എന്നിവയാണ് പതിവായി സംഘര്ഷമുണ്ടാവുമ്പോള് നടന്നിരുന്നത്. ആ ചിത്രം മാറുകയാണ്.
റഷ്യന്‍ സന്ദര്‍ശനത്തിനു പുറപ്പെടുന്നതിനുമുന്പ് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് വിളിച്ച യോഗത്തിലാണ് തീരുമാനം.
യോഗത്തില്‍ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്ത്, കരസേനാ മേധാവി ജനറള്‍ എം എം നരവനെ, കരസേനാ മേധാവി അഡ്മിറല്‍ കരംബീര്‍ സിംഗ്, വ്യേമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍കെഎസ് ബദൗരിയ എന്നിവര്‍ സംബന്ധിച്ചു.
അതിര്‍ത്തിയിലേക്ക് കൂടുതല്‍ സൈനികരെയും ആയുധങ്ങളും എത്തിക്കാനും സേനകള്‍ക്കു നിര്‍ദ്ദേശം നല്കി. ചൈനയുമായുള്ള യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ ഇന്ത്യ പിരിമുറുക്കം കൂട്ടിയിട്ടില്ലെന്ന് യോഗം വിലയിരുത്തി. ഏപ്രില്‍ മുതല്‍ നിലനില്‍ക്കുന്ന സംഘര്‍ഷത്തെക്കുറിച്ചും എല്‍എസിയില്‍ സേനയുടെ തയ്യാറെടുപ്പും സ്ഥിതിഗതികളും യോഗം അവലോകനം ചെയ്തു.
സേനയ്ക്കു യുക്തമായ തീരുമാനമെടുക്കാമെന്നും അടിസ്ഥാനപരമായ സാഹചര്യം കണക്കിലെടുത്ത് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.
ചൈനീസ് കുതന്ത്രങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനായി സൈന്യവും വ്യോമസേനയും എല്‍എസിയില്‍ പ്രവര്‍ത്തന ശേഷി വര്‍ദ്ധിപ്പിക്കുകയാണ്.
ചൈന ഒരു ഇന്ത്യന്‍ പ്രദേശവും പിടിച്ചെടുക്കുകയോ അതിര്‍ത്തി കടക്കുകയോ ചെയ്തിട്ടില്ലെന്നും ഇന്ത്യയ്ക്ക് സമാധാനവും സൗഹൃദവും വേണമെന്നും അതിനൊപ്പം രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുകയെന്നത് പരമപ്രധാനമാണെന്നും
വെള്ളിയാഴ്ച നടന്ന സര്‍വകക്ഷി യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞിരുന്നു.
Keywords: INdia, China, Army, Border, Indian Army, Indian Air Force
COMMENTS