ന്യൂഡല്‍ഹി: ഇന്ത്യ - ചൈന അതിര്‍ത്തിയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് സര്‍വകക്ഷിയോഗം വിളിച്ച് പ്രധാനമന്ത്രി. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമ...
ലഡാക്ക് സംഘര്‍ഷം വിവാദമാകുന്ന സന്ദര്‍ഭത്തിലാണ് പ്രധാമമന്ത്രി യോഗം വിളിക്കുന്നത്. ഈ വിഷയത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ കേന്ദ്രസര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു.
ലഡാക്കില്‍ ചൈനയുമായുള്ള സംഘര്‍ഷത്തില്‍ 20 സൈനികരാണ് വീരമൃത്യു വരിച്ചത്. 30 പേര്‍ക്ക് പരിക്കേറ്റതായും നാലുപേരുടെ സ്ഥിതി ഗുരുതരമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം സംഘര്‍ഷത്തില്‍ 40 ല്‍ അധികം ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടതായും ധാരാളം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.
എന്നാല്‍ ചൈനീസ് സര്‍ക്കാര്‍ ഇതുവരെ ഔദ്യോഗികമായി കൊല്ലപ്പെട്ടവരുടെ കണക്ക് പുറത്തുവിട്ടിട്ടില്ല. അതേസമയം ഇന്ത്യയുമായി കൂടുതല്‍ അതിര്‍ത്തി തര്‍ക്കത്തിന് തയ്യാറല്ലെന്നും പ്രശ്നങ്ങള്‍ ചര്‍ച്ചകളിലൂടെ സമാധാനപരമായി പരിഹരിക്കുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
Keywords: Prime minister, All party meet, India - Chine issue, Friday
COMMENTS