തിരുവനന്തപുരം: കോവിഡ് നിമിത്തം ക്ളാസുകള്‍ മുടങ്ങിയിരിക്കെ, കുട്ടികളെ സഹായിക്കുന്നതിനായി വിക്ടേഴ്സ് ചാനലില്‍ തിങ്കളാഴ്ച മുതല്‍ തുടര്പാഠങ്ങള...
തിരുവനന്തപുരം: കോവിഡ് നിമിത്തം ക്ളാസുകള്‍ മുടങ്ങിയിരിക്കെ, കുട്ടികളെ സഹായിക്കുന്നതിനായി വിക്ടേഴ്സ് ചാനലില്‍ തിങ്കളാഴ്ച മുതല്‍ തുടര്‍പാഠങ്ങള്‍ ആരംഭിക്കും.
'ഫസ്റ്റ്ബെല്‍' എന്നാണ് ക്ളാസിനു പേരിട്ടിരിക്കുന്നത്. എല്ലാ വിഷയങ്ങളിലും തുടര്‍പാഠങ്ങള്‍ വിക്ടേഴ്സ് ചാനലിലും യൂട്യൂബിലും ഒപ്പം സാമൂഹ്യമാധ്യമങ്ങളിലും ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
തിങ്കളാഴ്ച മുതല്‍ എല്ലാ വിഷയങ്ങള്‍ക്കും ക്ലാസ് ആരംഭിക്കും. എസ്സിഇആര്ടിയാണ് പാഠഭാഗങ്ങള്‍ ഒരുക്കുന്നത്.
സംസ്ഥാനത്ത് 2.5 ലക്ഷം കുട്ടികള്‍ക്ക് ഓണ്‍ ലൈന്‍ പഠന സൗകര്യങ്ങളില്ല. ഇവരില്‍ രണ്ടുലക്ഷത്തിലേറെ പേര്‍ക്ക് ടിവി, ലാപ്ടോപ്, മൊബൈല്‍ ഫോണ്‍ എന്നിവ പൊതുജന സഹകരണത്തേടെ ലഭ്യമാക്കിയിട്ടുണ്ട്. ഇപ്പോള്‍ എംഎല്‍എ ഫണ്ടില്‍ നിന്ന് ടിവിയും ലാപ് ടോപും മറ്റും വാങ്ങി അങ്കണവാടികളിലും സ്കൂളുകളിലും വയ്ക്കാന്‍ അനുമതിയായിട്ടുണ്ട്.
തിങ്കളാഴ്ച ക്ലാസ് ആരംഭിക്കുമ്പോള്‍ ഏതെങ്കിലും കുട്ടികള്‍ക്ക് ഇത്തരം സൗകര്യങ്ങളുടെ അപര്യാപ്തത ഉണ്ടെന്നറിഞ്ഞാല്‍ സ്കൂളുകളില്‍ ഹൈടെക് പദ്ധതിയുടെ ഭാഗമായി വാങ്ങിയ ലാപ്ടോപ് എത്തിച്ചു കൊടുക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് നിര്‍ദ്ദേശിച്ചു.
ഫേസ് ബുക്കില്‍ ്ശരലേൃലെറൗരവമിിലഹ ല്‍ ലൈവായും യുട്യൂബില്‍ ശെേ്ശരലേൃ െ എന്നീ ലിങ്കുകളിലും ക്ലാസുകള്‍ കാണാം.
ദിവസവും പത്തും പന്ത്രണ്ടും ക്ലാസുകളുടെ പുനഃസംപ്രേഷണം തിങ്കള്‍ മുതല്‍ വെള്ളി വരെ നടക്കും. ശനി, ഞായര്‍ ദിവസങ്ങളിലാണ് ഒന്നു മുതല്‍ ഒമ്പതുവരെ ക്ലാസുകള്‍ക്ക് പുനഃസംപ്രേഷണം. വെബില്‍നിന്ന് ഓഫ്ലൈനായി ഡൗണ്‍ലോഡ് ചെയ്തും ക്ലാസുകള്‍ കാണാം.
Keywords: Kerala, Exucation, Victors Channel
COMMENTS