ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ പ്രൈവറ്റ് സെക്രട്ടറി ദാമോദരന്‍ (57) കോവിഡ് ബാധിച്ച് മരിച്ചു. മധുര സ്വദേശിയാണ്. ചെ...
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ പ്രൈവറ്റ് സെക്രട്ടറി ദാമോദരന്‍ (57) കോവിഡ് ബാധിച്ച് മരിച്ചു. മധുര സ്വദേശിയാണ്. ചെന്നൈ രാജീവ് ഗാന്ധി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതോടെ ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും നിരീക്ഷണത്തിലാണ്. ദാമോദറിന് വൃക്കരോഗവും കടുത്ത ശ്വാസതടസ്സവും ഉണ്ടായിരുന്നു.
ഇതുവരെ തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഓഫീസിലെ അഞ്ചു പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. സെക്രട്ടറിയേറ്റിലെ 143 പേര്‍ രോഗബാധിതരാണ്. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ക്വാറന്റീനില്‍ പോയേക്കും എന്നാണ് വിവരം.
കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ നാല് ജില്ലകളില്‍ സമ്പൂര്‍ണ ലോക്ക് ഡൗണാണ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ വരുന്ന വെള്ളിയാഴ്ച മുതല്‍ ഈ മാസം അവസാനം വരെയാണ് അടച്ചിടല്‍ ഉണ്ടാവുക. വെള്ളിയാഴ്ച ചെന്നൈ ചെങ്കല്‍പ്പേട്ട് കാഞ്ചീപുരം തിരവുള്ളൂര്‍ ജില്ലാ അതിര്‍ത്തികള്‍ അടയ്ക്കും. കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലേക്ക് അടിയന്തര ചികിത്സയ്ക്ക് മാത്രമേ പാസ് അനുവദിക്കുകയുള്ളൂ.
Keywords: Covid - 19, Tamil nadu, Ministry, Death

COMMENTS