തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 150 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചപ്പോള്‍ ചികിത്സയിലായിരുന്ന 65 പേരുടെ പരിശോധനാഫലം നെഗറ്റീവായി. പാ...
തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 150 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചപ്പോള്‍ ചികിത്സയിലായിരുന്ന 65 പേരുടെ പരിശോധനാഫലം നെഗറ്റീവായി.
പാലക്കാട്-23
ആലപ്പുഴ-21
കോട്ടയം-18
മലപ്പുറം-16
കൊല്ലം-16
കണ്ണൂര്‍-13
എറണാകുളം-9
തിരുവനന്തപുരം-7
തൃശൂര്‍-7
കോഴിക്കോട്-7
വയനാട്-5
പത്തനംതിട്ട-4
ഇടുക്കി-2
കാസര്‍കോട്-2
എന്നിങ്ങനെയാണ് ഇന്നു രോഗം ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്.
കണ്ണൂര്‍ ജില്ലയിലെ രോഗബാധിതരില്‍ ആറു പേര് സിഐഎസ്എഫുകാരും മൂന്നു പേര് ആര്‍മി ഡിഎസ്സി ക്യാന്റീന് ജീവനക്കാരുമാണ്. സിഐഎസ്എഫുകാരില്‍ രണ്ടു പേര് എയര്‍പ്പോര്‍ട്ട് ഡ്യൂട്ടിയിലുണ്ടായിരുന്നവരാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 91 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 48 പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.
സമ്പര്‍ക്കത്തിലൂടെയാണ് 10 പേര്‍ക്ക് രോഗം ബാധിച്ചത്. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നത് തിരുവനന്തപുരം ജില്ലയിലെ അഞ്ചു പേര്‍ക്കും കൊല്ലം ജില്ലയിലെ രണ്ടു പേര്‍ക്കും, കോട്ടയം, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ ഓരോുത്തര്ക്കുമാണ്. പാലക്കാട് ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗം ബാധിച്ചു.
1846 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. വിവിധ ജില്ലകളിലായി 1,63,944 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2397 പേര് ആശുപത്രികളിലുണ്ട്. 312 പേരെയാണ് ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.
Summary: Today, 150 people have confirmed with the coronavirus infection in Kerala. Six of the affected persons in Kannur district were CISF personnel and three were Army DSC Canteen employees. Two of the CISF personnel were on airport duty.
Keywords: Kerala, Coronavirus, Covid 19
COMMENTS