ന്യൂഡല്‍ഹി: മറുനാടന്‍ തൊഴിലാളികളില്‍ നിന്ന് യാത്രാക്കൂലി ഈടാക്കരുതെന്ന് സുപ്രീംകോടതി. ലോക് ഡൗണില്‍ കുടങ്ങിയ മറുനാടന്‍ മലയാളികള്‍ നാട്ടി...
അവര്‍ക്ക് ആവശ്യമായ ഭക്ഷണം ഉറപ്പാക്കണമെന്നും റോഡിലൂടെ നടന്നുപോകുന്നതുകണ്ടാല് അടുത്തുള്ള ക്യാമ്പുകളിലാക്കിയശേഷം സുരക്ഷിതരായി നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ഇടക്കാല ഉത്തരവിലൂടെ കോടതി നിര്‍ദ്ദേശിച്ചു.
അവരുടെ യാത്രാക്കൂലി കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ക്കൊപ്പം റെയില്‍വേയും കൂടി വഹിക്കണമെന്നും അവര്‍ യാത്രതിരിക്കുന്ന ആദ്യ ദിവസത്തെ ഭക്ഷണം അതത് സംസ്ഥാനം നല്‍കണമെന്നും മറ്റു ദിവസങ്ങളില്‍ റെയില്‍വേ നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
അവരുടെ യാത്രയ്ക്കുള്ള രജിസ്ട്രേഷന് വേഗത്തിലാക്കണമെന്നും തീവണ്ടികളുടെ എണ്ണം വര്ദ്ധിപ്പിക്കണെമന്നും ജസ്റ്റീസ് അശോക് ഭൂഷണ് അദ്ധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.
Keywords: Supreme court, Migrants, Central & State governments, Railway
COMMENTS