ന്യൂഡല്‍ഹി: സംസ്ഥാനങ്ങളുടെ കടമെടുക്കല്‍ പരിധി അവരുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ അഞ്ചു ശതമാനമായി കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തി. കേരളം...
ന്യൂഡല്‍ഹി: സംസ്ഥാനങ്ങളുടെ കടമെടുക്കല്‍ പരിധി അവരുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ അഞ്ചു ശതമാനമായി കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തി. കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ ദീര്‍ഘകാലമായി ആവശ്യപ്പെട്ടിരുന്നതാണിത്.
സംസ്ഥാനത്തിന്റെ ജിഎസ്ഡിപിയുടെ 3 ശതമാനം വരെയാണ് വായ്പാ പരിധി അനുവദിച്ചിരുന്നത്. ഇതാണ് ഉയര്‍ത്തിയിരിക്കുന്നത്. ഇതു വഴി സംസ്ഥാനങ്ങള്‍ക്ക് 4.28 ലക്ഷം കോടി രൂപ അധികമായി ലഭ്യമാകും.
കേന്ദ്ര സര്‍ക്കാരിന്റെ 20 ലക്ഷം കോടി രൂപയുടെ 'ആത്മ-നിര്‍ഭര്‍ ഭാരത്' പാക്കേജ് പദ്ധതിയുടെ അവസാന ഘട്ട പ്രഖ്യാപനങ്ങളിലാണ് ധനമന്ത്രി നിര്‍മലാ സീതാരാമന് ഇക്കാര്യം വെളിപ്പെടുത്തിയത്.
കടുത്ത ഉപാധികളോടെയാണ് കടമെടുക്കല്‍ പരിധി ഉയര്‍ത്തുന്നത്. വൈദ്യുതി ഉള്‍പ്പെടെ കേന്ദ്രം തിരഞ്ഞെടുത്ത മേഖലകളില്‍ ധനം വിനിയോഗിച്ചുവെന്ന് ഉറപ്പാക്കിക്കൊണ്ടു മാത്രമേ കടമെടുക്കല്‍ പരിധി ഉയര്‍ത്താന്‍ അനുമതിയുള്ളൂ.
സംസ്ഥാനങ്ങള്‍ വരുമാനത്തില്‍ ഗണ്യമായ ഇടിവ് നേരിടുന്നു. പകര്‍ച്ചവ്യാധിയോട് പോരാടുന്നതിന്റെ ഭാഗമായി അവര്‍ക്ക് കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ട്, നിര്‍മലാ സീതാരാമന് പറഞ്ഞു. ഇതു കണക്കിലെടുത്ത് 46,038 കോടി രൂപ ബജറ്റിന്റെ അടിസ്ഥാനത്തില്‍ നികുതി വരുമാനമായി സംസ്ഥാനങ്ങള്‍ക്കു കൈമാറിയിട്ടുണ്ട്.
Keywords: India, Kerala, Nirmala Sitaraman, Borrowing Limit

COMMENTS