തിരുവനന്തപുരം: കേരളത്തില്‍ ഡിജിപി പദവിയിലെത്തുന്ന ആദ്യ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയായി ആര് ശ്രീലേഖ. ഫയര്‍ ഫോഴ്സ് മേധാവിയായിട്ടാണ് നിയമനം. ...
തിരുവനന്തപുരം: കേരളത്തില്‍ ഡിജിപി പദവിയിലെത്തുന്ന ആദ്യ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയായി ആര് ശ്രീലേഖ. ഫയര്‍ ഫോഴ്സ് മേധാവിയായിട്ടാണ് നിയമനം.
ഈ ഡിസംബറിലാണ് ശ്രീലേഖ വിരമിക്കുന്നത്. ഇപ്പോള്‍ ഗതാഗത കമ്മിഷണറാണ് ശ്രീലേഖ. 1987 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥയാണ്.
ഡിജിപിമാരായ ജേക്കബ് തോമസും എ ഹേമചന്ദ്രനും വിരമിക്കുന്ന സാഹചര്യത്തില്‍ ആര് ശ്രീലേഖയ്ക്കും ശങ്കര്‍ റെഡ്ഡിക്കും ഡിജിപിമാരായി സ്ഥാനക്കയറ്റം നല്‍കുകയായിരുന്നു. ഡിജിപി ശങ്കര്‍റെഡ്ഡി റോഡ് സേഫ്റ്റി കമ്മിഷണറായി തുടരും.
ഈ മാസം 31ന് ചീഫ് സെക്രട്ടറി ടോം ജോസ് ഒഴിയുന്ന സാഹചര്യത്തില്‍ ആഭ്യന്തര സെക്രട്ടറിയായ വിശ്വാസ് മേത്ത പുതിയ ചീഫ് സെക്രട്ടറിയാകും. 1986 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് രാജസ്ഥാന് സ്വദേശിയായ വിശ്വാസ് മേത്ത. അദ്ദേഹത്തിന് ഒന്‍പത് മാസം കൂടി സര്‍വീസുണ്ട്. ടി കെ ജോസാണ് പുതിയ ആഭ്യന്തര സെക്രട്ടറി.
എഡിജിപി എം ആര് അജിത് കുമാര്‍ പുതിയ ഗതാഗത കമ്മിഷണറാകും. പൊതുമരാമത്ത് അഡിഷണല്‍ ചീഫ് സെക്രട്ടറി ടി കെ ജോസിനെ ആഭ്യന്തരവും വിജിലന്‍സും വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി മാറ്റി നിയമിക്കും. ജലവിഭവം, കോസ്റ്റല്‍ ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ എന്നീ വകുപ്പുകളുടെ ചുമതലയും ഇദ്ദേഹത്തിനു തന്നെയാണ്.
Keywords: R Sreerekha, DGP, Police, Kerala
COMMENTS