ന്യൂഡൽഹി: മദ്യ വില്പനശാലകൾ ഉടൻ തുറക്കേണ്ടതില്ലെന്ന കേരള സർക്കാരിൻ്റെ തീരുമാനം ശരിയെന്നു തെളിയിക്കുന്നതാണ് രാജ്യത്തിൻ്റെ ഇതരഭാഗങ്ങളിൽ ഇന്ന...
ന്യൂഡൽഹി: മദ്യ വില്പനശാലകൾ ഉടൻ തുറക്കേണ്ടതില്ലെന്ന കേരള സർക്കാരിൻ്റെ തീരുമാനം ശരിയെന്നു തെളിയിക്കുന്നതാണ് രാജ്യത്തിൻ്റെ ഇതരഭാഗങ്ങളിൽ ഇന്നു രാവിലെ മുതൽ തുറന്ന വില്പനശാലകൾക്കു മുന്നിലെ കാഴ്ചകൾ.
മിക്കയിടങ്ങളിലും രാവിലെ ഏഴു മണി മുതൽ തന്നെ മദ്യം വാങ്ങാൻ എത്തിയവരുടെ നീണ്ട നിര കാണാമായിരുന്നു. മഹാരാഷ്ട്രയിൽ രാവിലെ തന്നെ സ്ത്രീകളും മദ്യം വാങ്ങാനെത്തിയിരുന്നു.
തലസ്ഥാനത്ത് ദേശബന്ധു ഗുപ്തത റോഡിൽ ഒരു കിലോമീറ്ററിലധികം നീളത്തിലായിരുന്നു മദ്യം വാങ്ങാനെത്തിയവരുടെ ക്യൂ.
മിക്കയിടത്തും സാമൂഹ്യ അകലം എന്നൊന്ന് ഉണ്ടായിരുന്നില്ല. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസ് ഏറെ പണിപ്പെട്ടു. ഡൽഹിയിൽ ജനത്തിരക്ക് ഏറിയതിനെ തുടർന്ന് ചില മദ്യവില്പനശാലകൾ പൊലീസ് അടപ്പിച്ചു.
ബംഗളൂരു നഗരത്തിൽ മാത്രം കാര്യമായ തിരക്ക് മദ്യശാലകൾക്കു മുന്നിൽ ഇല്ലായിരുന്നു.
Keywords: India, Liquor Shops, Covid19

COMMENTS