ന്യൂഡല്‍ഹി: ലോക് ഡൗണില്‍ നിന്നു രാജ്യം പതുക്കെ തുറക്കുകയാണെന്നും അതിജാഗ്രതയോടെ മുന്നോട്ടുപോകണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞു. രാജ...
ന്യൂഡല്‍ഹി: ലോക് ഡൗണില്‍ നിന്നു രാജ്യം പതുക്കെ തുറക്കുകയാണെന്നും അതിജാഗ്രതയോടെ മുന്നോട്ടുപോകണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞു.
രാജ്യം സ്വയം പര്യാപ്തതയിലേക്ക് നീങ്ങുകയാണ്. ഇറക്കുമതി കുറക്കും. ആഗോള ബ്രാന്‍ഡുകള്‍ ഇന്ത്യയില്‍ വളര്‍ത്തുമെന്നും മന് കി ബാത്ത് റേഡിയോ പ്രഭാഷണത്തില്‍ മോഡി പറഞ്ഞു.
വ്യവസായങ്ങള്‍ പതിയെ തിരിച്ചുവരുന്നു. മറ്റുസംരംഭങ്ങളും തിരിച്ചുവരവിന്റെ പാതയിലാണ്. രാജ്യം കോവിഡ് ഭീഷണിയെ ജനപിന്തുണയോടെ ശക്തമായി നേരിടും. പോരാട്ടം ജനങ്ങളാണ് നയിക്കുന്നത്.
യോഗയും ആയുര്‍വേദവും പ്രോത്സാഹിപ്പിക്കും. ഹരിദ്വാര്‍ മുതല്‍ ഹോളിവുഡ് വരെ ഇപ്പോള്‍ യോഗയെക്കുറിച്ചാണ് സംസാരിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യ വ്യത്യസ്തമായ ഭീഷണിയാണ് നേരിടുന്നത്. മറ്റു രാഷ്ട്രങ്ങളേക്കാള്‍ പല മടങ്ങ് ജനസംഖ്യയുള്ളതാണ് ഇതിനു കാരണം. കൊറോണ വൈറസ് വ്യാപനം എല്ലാ മേഖലകളെയും ദോഷകരമായി ബാധിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഒരുകോടി പേര്‍ക്ക് ആയുഷ്മാന്‍ ഭാരത് വഴി സൗജന്യ ചികിത്സ ഉറപ്പാക്കി. ഇതില്‍ 80 ശതമാനവും ഗ്രാമവാസികളാണ്.
തൊഴിലാളികളും പാവങ്ങളുമാണ് ഏറെ പ്രയാസപ്പെടുന്നത്. തൊഴിലാളികളെ ശാക്തീകരിച്ചാല്‍ മാത്രമേ രാജ്യത്ത് വികസനം സാദ്ധ്യമാകൂ. തൊഴിലാളികളുടെ ശക്തി രാജ്യം ഉപയോഗപ്പെടുത്തും. രാജ്യം തൊഴിലാളികളോടൊപ്പം നില്ക്കും.
Keywords: Narendr Modi, INdia, Prime Minister, Man Ki Baath, Covid 19
COMMENTS