തിരുവനന്തപുരം : നാട്ടിലേക്കു തിരിച്ചുപോകാന്‍ വഴിയൊരുക്കണമെന്ന് ആവശ്യപ്പെട്ടു മറുനാടന്‍ തൊഴിലാളികള്‍ നടത്തിയ കല്ലേറില്‍ തിരുവനന്തപുരം പേട...
തിരുവനന്തപുരം : നാട്ടിലേക്കു തിരിച്ചുപോകാന്‍ വഴിയൊരുക്കണമെന്ന് ആവശ്യപ്പെട്ടു മറുനാടന്‍ തൊഴിലാളികള്‍ നടത്തിയ കല്ലേറില്‍ തിരുവനന്തപുരം പേട്ട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഗിരിലാലിനു തലയ്ക്കു പരിക്കേറ്റു.
തിരുവനന്തപുരത്തുള്ള തൊഴിലാളികളെ തിരിച്ചു പോകാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്നാണ് സംഘര്‍ഷം. മറ്റു ജില്ലകളിലെ തൊഴിലാളികള്‍ പോയിട്ടും തങ്ങളെ പോകാന്‍ അനുവദിക്കുന്നില്ലെന്നാണ് ഇവരുടെ പരാതി.
ഒരുവാതില്‍കോട്ടയിലാണ് സംഘര്‍ഷമുണ്ടായത്. എഴുനൂറോളം തൊഴിലാളികളാണ് തെരുവിലിറങ്ങിയത്. ഇവരില്‍ മിക്കവരും തിരുവനന്തപുരത്തെ ലുലു മാളിന്റെ നിര്‍മാണത്തിനെത്തിയവരാണ്.
കനത്ത മഴയത്തായിരുന്നു പ്രതിഷേധം. തങ്ങളുടെ ക്യാമ്പിലുള്ള ചിലര്‍ രോഗങ്ങള്‍ ഉള്‍പ്പെടെ പ്രശ്‌നങ്ങളുള്ളവരാണെന്നും തിരിച്ചുപോകാന്‍ വഴിയുണ്ടാക്കണമെന്നുമാണ് ഇവരുടെ ആവശ്യം.
തൊഴിലാളികളുമായി ചര്‍ച്ച നടത്തി, മടങ്ങിപ്പോകാന്‍ വഴിയൊരുക്കാമെന്ന് പൊലീസ് ഉറപ്പു കൊടുത്തതിനെ തുടര്‍ന്നാണ് തൊഴിലാളികള്‍ പിരിഞ്ഞുപോയത്.
Keywords: Labour Camp, Oruvathilktta, Petta CI, Covid
 


 
							     
							     
							     
							    
 
 
 
 
 
COMMENTS