സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ആലപ്പുഴ, തൃശ്ശൂര്‍ ജില്ലകളെ ഗ്രീന്‍ സോണിലേക്ക് മാറ്റണമെന്നു കേന്ദ്രത്തോട് ആവശ്യപ്പെട്ട് കേരളം. നിലവില്‍...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ആലപ്പുഴ, തൃശ്ശൂര്‍ ജില്ലകളെ ഗ്രീന്‍ സോണിലേക്ക് മാറ്റണമെന്നു കേന്ദ്രത്തോട് ആവശ്യപ്പെട്ട് കേരളം.
നിലവില്‍ ഗ്രീന്‍ സോണിലുള്ളത് എറണാകുളവും വയനാടുമാണ്. റെഡ് സോണില്‍ ആറ് ജില്ലകളും ഓറഞ്ച് സോണില്‍ ആറ് ജില്ലകളുമാണുള്ളത്. ഓറഞ്ച് പട്ടികയില്‍ നിന്ന് ആലപ്പുഴയേയും തൃശൂരിനെയും ഗ്രീന്‍ സോണിലേക്ക് മാറ്റാനാണ് സംസ്ഥാനം ആവശ്യപ്പെടുന്നത്.
തൃശൂര്‍, ആലപ്പുഴ ജില്ലകളില്‍ ആഴ്ചകളായി പുതിയ കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ചികിത്സയിലുണ്ടായിരുന്ന വൈറസ് ബാധിതരെല്ലാം രോഗമുക്തരായിട്ടും ദിവസങ്ങള്‍ പിന്നിടുന്നു.
21 ദിവസം തുടര്‍ച്ചയായി പുതിയ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യാതിരുന്നാല്‍ ആ ജില്ലയെ തീവ്രത കുറഞ്ഞ സോണിലേക്ക് മാറ്റാമെന്നു കേന്ദ്ര സര്‍ക്കാരിന്റെ പുതിയ മാര്‍ഗരേഖയില്‍ പറയുന്നു.
പക്ഷേ, കഴിഞ്ഞ ദിവസം കേന്ദ്രം പുറത്തിറക്കിയ പട്ടികയില്‍ രണ്ടു ജില്ലകളും ഓറഞ്ച് സോണിലാണ്. കേന്ദ്രാനുമതിയില്ലാതെ ഇവയെ സോണ്‍ മാറ്റാനുമാവില്ല. ഗ്രീന്‍ സോണിലുള്ള ജില്ലയെ ഓറഞ്ചിലേക്കോ ഓറഞ്ച് ജില്ലയെ റെഡ് സോണിലേക്കോ മാറ്റാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതിയുണ്ട്. എന്നാല്‍, തിരിച്ച് ഇവയെ തീവ്രത കുറഞ്ഞ വിഭാഗത്തിലേക്കു മാറ്റാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതിയില്ല.
ഗ്രീന്‍ സോണില്‍ ബസ് സര്‍വീസ്, ബാര്‍ബര്‍ ഷോപ്, മദ്യവില്പന ഇതൊന്നും വേണ്ടെന്ന തീരുമാനത്തിലാണ് കേരളം. ചെറിയ ഇളവുകള്‍ പോലും അപകടം ക്ഷണിച്ചുവരുത്തുമെന്നു കോട്ടയം, ഇടുക്കി ജില്ലകളുടെ അനുഭവത്തില്‍ നിന്നു കേരളം പഠിച്ചിരുന്നു.
Keywords: Kerala, Green Zoen, Red Zone, Orange Zone, Trissur, Alappuzha, Covid 19
COMMENTS