തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികള്‍ക്ക് കേരളത്തിലേക്ക് എത്തുന്നതിനു പാസ് നല്‍കുന്നത് തത്കാലത്തേയ്ക്കു നിറുത്തിവച്ചു. ...
തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികള്‍ക്ക് കേരളത്തിലേക്ക് എത്തുന്നതിനു പാസ് നല്‍കുന്നത് തത്കാലത്തേയ്ക്കു നിറുത്തിവച്ചു.
ഇതിനകം സംസ്ഥാനത്ത് എത്തിയവരുടെ വിവരം ശേഖരിച്ചശേഷമേ ഇനി പാസ് നല്കുകയുള്ളുവെന്ന് അധികൃതര്‍ അറിയിച്ചു.
കൂടുല്‍ പേരെ ഒറ്റയടിക്കു കൊണ്ടുവരുന്നത് സംസ്ഥാനത്ത് ഗുരുതര സ്ഥിതിവിശേഷമുണ്ടാക്കിയേക്കുമെന്ന ആശങ്കയെ തുടര്‍ന്നാണ് ഈ തീരുമാനം. മറ്റു സംസ്ഥാനങ്ങളിലെ റെഡ് സോണില്‍ നിന്നെത്തുവരെ കര്‍ശന നിരീക്ഷണത്തിലാക്കാനും ആരോഗ്യ വകുപ്പിനും പൊലീസിനും നിര്‍ദ്ദേശം കൊടുത്തിട്ടുണ്ട്.
നല്ല കരുതല്‍ വരുന്ന ദിവസങ്ങളില്‍ വേണ്ടതുണ്ടെന്നാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ പേര് എത്തുന്നതിനാല്‍ നേരത്തേതിലും ഇടപെടല്‍ ഇനിയാണ് വേണ്ടതെന്ന തിരിച്ചറിവിലാണ് സര്‍ക്കാര്‍.
രാജ്യത്തെ പ്രധാന നഗരങ്ങളില്‍ സമൂഹ വ്യാപനം നടക്കുന്നതിനാല്‍ അവിടെനിന്ന് കൂടുതല്‍ ആളുകള്‍ കേരളത്തിലേക്ക് എത്തുന്നത് ഇവിടെ രോഗവ്യാപനത്തിനു കാരണമായേക്കും. ഇത്തരം സ്ഥലങ്ങളില്‍ നിന്നെത്തുന്നവരെ കര്‍ശന നിരീക്ഷണത്തിലാക്കിയേ തീരൂ എന്ന തിരിച്ചറിവിലാണ് സര്‍ക്കാര്‍ നടപടികള്‍.
ഇത്രയും കൂടുതല്‍ പേര് എത്തുമ്പോള്‍ അവരെ ക്വാറന്റൈനില്‍ പാര്‍പ്പിക്കുന്നത് സര്‍ക്കാരിന് വന്‍ ബാധ്യതയുമായേക്കും.
Keywords: Kerala, Coronavirus, Covid19,
COMMENTS