അഭിനന്ദ് വിശുദ്ധമായ കൈലാസ് മന്‍സരോവര്‍ തീര്‍ത്ഥാടനം ഇനിമുതല്‍ താരതമ്യേന അനായാസമാവും. ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്‍ (ബിആര്‍ഒ) ഉത്ത...
അഭിനന്ദ്
ഥാര്‍ചുല മുതല്‍ ചൈന അതിര്‍ത്തിയിലെ ലിപുലെഖ് വരെയാണ് 80 കിലോമീറ്റര്‍ നീളമുള്ള റോഡ് നിര്‍മിച്ചിരിക്കുന്നത്. 6,000 അടിയില്‍ നിന്ന് 17,060 അടിയിലേക്ക് വരെ ഉയരുന്നതാണ് രോഡ്.
ഇതോടെ, ദിവസങ്ങള്‍ നീളുന്ന അതികഠിനമായ യാത്ര ഒഴിവാവുകയാണ്. മാത്രമല്ല, അതിര്‍ത്തി ഗ്രാമങ്ങളെ ആദ്യമായി റോഡുവഴി ബന്ധിപ്പിക്കാനുമായി.
കൈലസ യാത്രികര്‍ക്കു വാഹനങ്ങളില്‍ ചൈന അതിര്‍ത്തിയില്‍ ചെന്നിറങ്ങാന്‍ ഇതോടെ കഴിയുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത മന്ത്രി നിതിന്‍ ഗഡ്കരി ട്വിറ്ററിലൂടെ അറിയിച്ചു.
പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് വെള്ളിയാഴ്ച റോഡ് ഉദ്ഘാടനം ചെയ്തു. വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പിത്തോറഗഡില്‍ നിന്നുള്ള വാഹനങ്ങളുടെ ആദ്യ സംഘം ഫ്‌ളാഗ് ഓഫ് ചെയ്യുകയായിരുന്നു.
നിരന്തരമായ മഞ്ഞുവീഴ്ചയും ചെങ്കുത്തായ കയറ്റങ്ങളും വളരെ താഴ്ന്ന താപനിലയുമെല്ലാം പലപ്പോഴും ഈ റോഡു നിര്‍മാണത്തെ തടസ്സപ്പെടുത്തിയിരുന്നു. അപ്രതീക്ഷിത വെള്ളപ്പൊക്കങ്ങളും മേഘ സ്‌ഫോടനങ്ങളും വന്‍ തിരിച്ചടിയായിരുന്നു. ഇത് വ്യാപക നാശനഷ്ടങ്ങള്‍ക്കും നിരവധി ജീവനുകള്‍ പൊലിയുന്നതിനും കാരണമായി.
പ്രാരംഭ 20 കിലോമീറ്ററില്‍, പര്‍വ്വതങ്ങള്‍ക്ക് നടുവിലെ കടുപ്പമുള്ള പാറകള്‍ തുരന്നാണ് വഴിയൊരുക്കിയിരിക്കുന്നത്. ആധുനിക സാങ്കേതിക ഉപകരണങ്ങള്‍ ഉപയോഗിച്ച് എല്ലാ വെല്ലുവികളെയും മറികടന്നു റോഡ് ബി ആര്‍ ഒ യാഥാര്‍ത്ഥ്യമാക്കുകയായിരന്നു.
പിത്തോറഗഡ്-തവഘട്ട്-ഘടിയബാഗ് റോഡിന്റെ വിപുലീകരണമാണ് ഥാര്‍ച്ചുല- ലിപുലേഖ് റോഡ്. നിലവില്‍, കൈലാസ യാത്ര സിക്കിം അല്ലെങ്കില്‍ നേപ്പാള്‍ റൂട്ടുകളിലൂടെ രണ്ടോ മൂന്നോ ആഴ്ചയെടുത്താണ്.
Keywords: India, Kailas Yatra, China, BRO



COMMENTS