അഭിനന്ദ് ന്യൂഡല്‍ഹി: മേയ് 12 മുതല്‍ പ്രത്യേക ദീര്‍ഘദൂര സര്‍വീസുകള്‍ ഘട്ടംഘട്ടമായി പുനരാരംഭിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ തീരുമാനം. എല്ല...
അഭിനന്ദ്
ന്യൂഡല്‍ഹി: മേയ് 12 മുതല്‍ പ്രത്യേക ദീര്‍ഘദൂര സര്‍വീസുകള്‍ ഘട്ടംഘട്ടമായി പുനരാരംഭിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ തീരുമാനം. എല്ലാ കോച്ചുകളും എസി ആയിരിക്കുമെന്നു മാത്രമല്ല, രാജധാനി ട്രെയിനിന്റെ എസി ക്ളാസ് നിരക്കായിരിക്കും ചാര്‍ജ് ചെയ്യുക.
മാര്‍ച്ച് 25 ന് ആരംഭിച്ച കൊറോണ വൈറസ് ലോക്ക് ഡൗണിനെ തുടര്‍ന്നാണ് റെയില്‍വേ സര്‍വീസ് നിറുത്തിവച്ചത്. 15 'പ്രത്യേക' ട്രെയിനുകള്‍ (ആകെ 30 യാത്രകള്‍) ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട് കേരളം, അസം, ബംഗാള്‍, ബീഹാര്‍, ഛത്തീസ്ഗഡ്, ഗുജറാത്ത്, ജമ്മു, ഝാര്‍ഖണ്ഡ്, കര്‍ണാടക, മഹാരാഷ്ട്ര, ഒഡിഷ, തമിഴ്നാട്, തെലങ്കാന, ത്രിപുര എന്നീ സംസ്ഥാനങ്ങളിലേക്കു സര്‍വീസ് നടത്തും.
കണ്‍ഫേംഡ് ടിക്കറ്റുള്ള യാത്രക്കാരെ മാത്രമേ ഡല്‍ഹി സ്റ്റേഷനില്‍ പ്രവേശിക്കാന്‍ അനുവദിക്കുകയുള്ളൂവെന്ന് റെയില്‍വേ മുന്നറിയിപ്പ് നല്കി. എല്ലാ യാത്രക്കാരും മുഖാവരണം ധരിക്കണം. പുറപ്പെടുമ്പോള്‍ സ്ക്രീനിംഗ് നടത്തും. കോവിഡ് 19 ലക്ഷണങ്ങളില്ലാത്തവരെ മാത്രമേ ട്രെയിനില്‍ കയറാന്‍ അനുവദിക്കൂ. ട്രെയിനില്‍ എല്ലായ്പ്പോഴും സാമൂഹിക അകലം പാലിക്കുകയും വേണം.
തിരുവനന്തപുരം, ദിബ്രുഗഡ്, അഗര്‍ത്തല, ഹൗറ, പട്ന, ബിലാസ്പുര്‍, റാഞ്ചി, ഭുവനേശ്വര്‍, സെക്കന്തരാബാദ്, ബംഗളൂരു, ചെന്നൈ, മഡ്ഗാവ്, മുംബയ് സെന്‍ട്രല്‍, അഹമ്മദാബാദ്, ജമ്മു താവി എന്നിവിടങ്ങളിലേക്കാണ് സര്‍വീസ്.
പരിമിതമായ സ്റ്റോപ്പുകളായിരിക്കും അനുവദിക്കുക. ട്രെയിന്‍ ഷെഡ്യൂള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ യഥാസമയം പുറപ്പെടുവിക്കുമെന്നും റെയില്‍വേ കൂട്ടിച്ചേര്‍ത്തു.Indian Railways plans to gradually restart passenger train operations from 12th May, 2020, initially with 15 pairs of trains— Ministry of Railways (@RailMinIndia) May 10, 2020
These trains will be run as special trains from New Delhi Station connecting 15 important cities of the countryhttps://t.co/tOvEFT1C8Z pic.twitter.com/dvdxKaxshM
മേയ് 12 മുതല്‍ ട്രെയിന്‍ സര്‍വീസ് ക്രമേണ പുനരാരംഭിക്കാന്‍ റെയില്‍വേ പദ്ധതിയിടുന്നു. തുടക്കത്തില്‍ 15 പ്രത്യേക ട്രെയിനുകള്‍ ന്യൂഡല്‍ഹിയെ ഇന്ത്യയിലുടനീളമുള്ള പ്രധാന സ്റ്റേഷനുകളുമായി ബന്ധിപ്പിക്കും, റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ ട്വീറ്റ് ചെയ്തു.
കോച്ചുകളുടെ ലഭ്യതയെ അടിസ്ഥാനമാക്കി കൂടുതല്‍ പ്രത്യേക ട്രെയിനുകള്‍ സര്‍വീസ് നടത്തുമെന്ന് റെയില്‍വേ അറിയിച്ചു.
മാര്‍ച്ച് മുതല്‍ 20,000 കോച്ചുകള്‍ കോവിഡ് 19 ഇന്സുലേഷന് വാര്‍ഡുകളാക്കി മാറ്റി, കൂടാതെ ആയിരക്കണക്കിന് കോച്ചുകള്‍ 'ശ്രമിക്' ട്രെയിനുകള്‍ക്കായി സര്‍വീസ് നടത്തുന്നുണ്ട്.
മെയ് ഒന്നിന് ശേഷം ഇതുവരെ 366 ശ്രമിക് ട്രെയിനുകള്‍ റെയില്‍വേ ഓടിച്ചിട്ടുണ്ട്. ഇവയിലൂടെ നാല് ലക്ഷത്തോളം കുടിയേറ്റക്കാരെ സ്വന്തം സംസ്ഥാനങ്ങളിലേക്ക് തിരികെ കൊണ്ടുപോയി.
ഓരോ ശ്രമിക് ട്രെയിനിലും 24 കോച്ചുകളാണുള്ളത്. ഓരോന്നിനും 72 സീറ്റുകളുണ്ടെങ്കിലും, സാമൂഹിക അകലം പാലിക്കുന്നതിന് ഓരോ കോച്ചിലും 54 പേരെ മാത്രമേ അനുവദിക്കൂ. മധ്യ ബെര്‍ത്ത് അനുവദിച്ചിട്ടുമില്ല.
Summary: Indian Railways plans to restart passenger trains in a phased manner starting May 12.
Keywords: Indian Railways, Passenger trains, May 12, Tickets, IRCTC website, Coronavirus lockdown, Assam, Bengal, Bihar, Chhattisgarh, Gujarat, Jammu, Jharkhand, Karnataka, Kerala, Maharashtra, Odisha, Tamil Nadu, Telangana, Tripura
COMMENTS