ന്യൂഡല്‍ഹി: അതിതീവ്ര സ്വഭാവം കൈവരിച്ച ഉംഫുന്‍ ചുഴലിക്കാറ്റ് ബംഗാള്‍ തീരത്തോടടക്കവേ സംസ്ഥാനത്ത് തിരക്കിട്ട മുന്നൊരുക്കങ്ങള്‍. കോവിഡ് 19 ന...
ന്യൂഡല്‍ഹി: അതിതീവ്ര സ്വഭാവം കൈവരിച്ച ഉംഫുന്‍ ചുഴലിക്കാറ്റ് ബംഗാള്‍ തീരത്തോടടക്കവേ സംസ്ഥാനത്ത് തിരക്കിട്ട മുന്നൊരുക്കങ്ങള്‍. കോവിഡ് 19 നിയന്ത്രണത്തിനു സര്‍വ ശ്രദ്ധയും കൊടുത്തിരിക്കെയാണ് ചുഴലിക്കാറ്റ് ബംഗാളിനും ഒഡീഷയ്ക്കും ഭീഷണിയായിരിക്കുന്നത്.
സൂപ്പര്‍ സൈക്ലോണ്‍ ഗ്രേഡിലേക്ക് ഉയര്‍ന്ന ഉംഫുന്‍ പശ്ചിമ ബംഗാളില്‍ ആഞ്ഞടിക്കുമെന്നാണ് കരുതുന്നത്. ഇതിനുമുമ്പ് കൊടുങ്കാറ്റായി ദുര്‍ബലമാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ആഭ്യന്തരമന്ത്രി ഇരു സംസ്ഥാനങ്ങളിലെയും സ്ഥിതിഗതികള്‍ വിലയിരുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്നലെ ഇക്കാര്യത്തില്‍ ഉന്നത തല യോഗം വിളിച്ചിരുന്നു. തയ്യാറെടുപ്പുകള്‍ക്കും ഏകോപനത്തിനും വേണ്ട നിര്‍ദ്ദേശവും അദ്ദേഹം കൊടുത്തു.
ഇന്ന് രാവിലെ എട്ടരയോടെ പാരദ്വീനു സമീപം ഒഡീഷ തീരത്തുനിന്ന് 480 കിലോമീറ്ററും ബംഗാളിലെ ദിഗയില്‍ നിന്ന് 630 കിലോമീറ്ററും അകലെ ബംഗാള്‍ ഉള്‍ക്കടലിലായിരുന്നു ചുഴലിയുടെ സ്ഥാനം. രണ്ട് പതിറ്റാണ്ടിനുള്ളില്‍ ബംഗാള്‍ ഉള്‍ക്കടല്‍ രൂപമെടുക്കുന്ന രണ്ടാമത്തെ സൂപ്പര്‍ ചുഴലിക്കാറ്റാണിത്.
നാളെ പശ്ചിമ ബംഗാള്‍ തീരത്തെത്തുമ്പോള്‍ മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റു വീശാമെന്നായിരുന്നു ആദ്യ പ്രവചനം. അതാണ് ഇപ്പോള്‍ ശക്തികുറയാന്‍ സാദ്ധ്യതയുണ്ടെന്നു പ്രവചിക്കപ്പെട്ടിരിക്കുന്നത്.
ഇന്നും നാളെയും ബംഗാളിലും ഒഡീഷയിലും ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ ഓഫീസ് അറിയിച്ചു. ഓഡിഷ തീരമേഖലയില്‍ കനത്ത മഴ പെയ്യുകയാണ്. രാത്രിയോടെ മഴ ശക്തിപ്പെടും.
വ്യാഴാഴ്ച വരെ ബംഗാള്‍, ഒഡീഷ തീരങ്ങളില്‍ നിന്ന് കടലില്‍ ഇറങ്ങരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Summary: Union Home Minister Amit Shah today spoke to West Bengal Chief Minister Mamata Banerjee and her Odisha counterpart Naveen Patnaik and offered the centre's support to deal with the situation arising out of super cyclone Amphan.
Keywords: Union Home Minister Amit Shah, West Bengal Chief Minister Mamata Banerjee, Odisha, Naveen Patnaik, Super cyclone Amphan, Prime Minister Narendra Modi, Thailand
COMMENTS