തിരുവനന്തപുരം: കേരളത്തില്‍ മദ്യം വാങ്ങാന്‍ ജനം തള്ളിക്കയറുന്നത് ഒഴിവാക്കാനായി തയ്യാറാക്കിയ ബെവ്ക്യൂ ആപ്പിന് ഏതാനും മണിക്കൂറുകള്ക്കുള്ളില...
തിരുവനന്തപുരം: കേരളത്തില്‍ മദ്യം വാങ്ങാന്‍ ജനം തള്ളിക്കയറുന്നത് ഒഴിവാക്കാനായി തയ്യാറാക്കിയ ബെവ്ക്യൂ ആപ്പിന് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഗൂഗിള്‍ പ്ളേ സ്റ്റേറിന്റെ അനുമതി കിട്ടിയേക്കുമെന്നു പ്രതീക്ഷ.
ആപ് ലൈവ് ആയാലും ഒന്നോ രണ്ടോ ദിവസം കഴിഞ്ഞു മാത്രമേ വില്പന ആരംഭിക്കൂ. ആപ്പിന് എന്തെങ്കിലും സാങ്കേതിക പിഴവുണ്ടോ എന്നു കണ്ടെത്തേണ്ടതുണ്ട്. അതു കഴിഞ്ഞു മാത്രമേ, വില്പന ആരംഭിക്കൂ.
ആപ് ലൈവാകുമ്പോള്‍ ഒറ്റയടിക്ക് ആയിരിക്കണക്കിനു പേര് ഡൗണ്‍ ലോഡ് ചെയ്ത് ഉപയോഗിക്കാന്‍ സാദ്ധ്യതയുണ്ട്. ഇതിനുള്ള സാങ്കേതിക ഒരുക്കങ്ങളും നടക്കുകയാണ്.
ബെവ്ക്യൂ ആപ്പിന് ഉടന്‍ ഗൂഗിളിന്റെ അനുമതി കിട്ടുമെന്ന് തയ്യാറാക്കിയ ഫെയര്‍ കോഡ് കമ്പനി അവകാശപ്പെടുന്നുണ്ട്.
മദ്യവില്പന ശാലകള്‍ തുറക്കാന്‍ ബെവ്കോ തയ്യാറെടുപ്പുകളെല്ലാം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഗൂഗിള്‍ പ്ളേ സ്റ്റോറില്‍ ആപ് ലൈവായതിനു ശേഷമുള്ള നടപടിക്രമങ്ങള്‍ മാത്രമാണ് ഇനി മുന്നിലുള്ളത്.
മദ്യത്തിനു വില കൂട്ടിയുള്ള ലേബലിംഗ് നടത്തി. ബെവ്കോ, കണ്‍സ്യൂമര്‍ ഫെഡ് വില്പന ശാലകളിലും ബാറുകളിലുമെല്ലാം വാങ്ങാനെത്തുന്നവരെ നിരീക്ഷിക്കാന്‍ തെര്‍മല്‍ സ്കാനറും എത്തിച്ചിട്ടുണ്ട്.
301 സര്‍ക്കാര്‍ നിയന്ത്രണത്തിലെ വില്പനശാലകളും 605 ബാറുകളും വഴി വലിയ തിരക്കില്ലാതെ മദ്യം വില്ക്കാനാവുമെന്നാണ് കരുതുന്നത്.
Keywords: Kerala, BevQ App, Bevco, Consumer Fed, Bar Hotel, Excise

COMMENTS