ന്യൂഡല്‍ഹി: ഹോട്ട്സ്പോട്ട് അല്ലാത്ത സ്ഥലങ്ങളില്‍ ഉപാധികളോടെ ചെറിയ കടകള്‍ ഇന്നുമുതല്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അന...
ന്യൂഡല്‍ഹി: ഹോട്ട്സ്പോട്ട് അല്ലാത്ത സ്ഥലങ്ങളില്‍ ഉപാധികളോടെ ചെറിയ കടകള്‍ ഇന്നുമുതല്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്കി.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്നലെ അര്‍ദ്ധരാത്രി പുറപ്പെടുവിച്ച് ഉത്തരവില്‍ മള്‍ട്ടി ബ്രാന്‍ഡ്, സിംഗിള്‍ ബ്രാന്‍ഡ് മാളുകള്‍ക്ക് പ്രവര്‍ത്തനാനുമതിയില്ല.
കോര്പറേഷന്, നഗരസഭാ പരിധിക്ക് പുറത്ത് ഷോപ്സ് ആന്‍ഡ് എസ്റ്റാബ്ലിഷ്മെന്റ് നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള കടകള്‍, പാര്‍പ്പിട സമുച്ചയങ്ങളിലേയും മാര്‍ക്കറ്റ് സമുച്ചയങ്ങളിലേയും കടകള്‍ എന്നിവ തുറക്കാനാണ് അനുമതി.
തുറക്കുന്ന കടകളിലെത്തുന്നവര്‍ മാസ്കും കൈയുറയും ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. തുറക്കുന്ന കടകളില്‍ 50 ശതമാനത്തിലധികം ജോലിക്കാര്‍ പാടില്ല.
ഇതേസമയം, മേയ് മൂന്നിനും ലോക് ഡൗണ്‍ സമ്പൂര്‍ണമായി പിന്‍വലിക്കാനിടയില്ലെന്നും ഹോട്ട് സ്പോട്ടുകളല്ലാത്ത സ്ഥലങ്ങളില്‍ ഉപാധികളോടെയുള്ള പ്രവര്‍ത്തനം അനുവദിക്കാനാണ് സാദ്ധ്യതയെന്നും സൂചനയുണ്ട്.
Summary: The Government of India today decided to allow small shops to open in non-hotspot areas. The order issued by the Union Home Ministry yesterday, midnight, does not allow multi-brand and single-brand malls to function.
Keywords: India, Covid 19, Shops, Malls
COMMENTS