തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഏഴു പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതേസമയം, ഇന്ന് 27 പേര് രോഗമുക്തി നേടിയെന്ന് ആരോഗ്യ വകുപ്...
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഏഴു പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതേസമയം, ഇന്ന് 27 പേര് രോഗമുക്തി നേടിയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ പറഞ്ഞു.
കാസര്‍കോട് ജില്ലയില്‍ മൂന്നു പേര്‍ക്കും കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ രണ്ടു പേര്‍ക്കുമാണ് ഇന്നു രോഗം സ്ഥിരീകരിച്ചത്. രോഗബാധിതരില്‍ മലപ്പുറം ജില്ലയിലെ രണ്ട് പേര് നിസാമുദ്ദീനില്‍ തബലീഗ് മതസമ്മേളനത്തില്‍ പങ്കെടുത്തവരാണ്. മറ്റ് അഞ്ചു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു.
ഇന്ന് നെഗറ്റീവായ 27 പേരില്‍ 17 പേര് കാസര്‍കോട് ജില്ലയിലുള്ളവരാണ്. കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന എട്ടു പേരും കണ്ണൂര്‍ ജില്ലയിലെ ആറു പേരും കോഴിക്കോട് ജില്ലയിലെ രണ്ടു പേരും എറണകുളം, തൃശൂര്‍ ജില്ലകളിലെ ഓരോരുത്തരുടെയും ഫലമാണ് നെഗറ്റീവായത്.
കേരളത്തില്‍ ഇതുവരെ 124 പേരാണ് രോഗമുക്തി നേടി ഡിസ്ചാര്‍ജായത്. ഇവരില്‍ എട്ട് വിദേശികളും ഉള്‍പ്പെടും.
Keywords: Covid 19, Coronavirus, Kerala, KK Shylaja
COMMENTS