ഹിയറിംഗ് എയ്ഡിന്റെ ആരോഗ്യം നിലനിര്‍ത്താനുള്ള വഴികള്‍

സൗദി രാജകുടുംബത്തില്‍ 150ല്‍ പരം അംഗങ്ങള്‍ക്കു കൊറോണ, കിംഗ് ഫൈസല്‍ ആശുപത്രിയില്‍ നിന്നു രോഗികളെ ഒഴിപ്പിച്ച് 500 കിടക്കകള്‍ രാജകുടുംബാംഗങ്ങള്‍ക്കായി റിസര്‍വ് ചെയ്യുന്നു

മാത്യു കെ തോമസ് ദുബായ് : സൗദി അറേബ്യയുടെ ഭരണം കൈയാളുന്ന രാജകുടുംബത്തിലെ 150ല്‍ പരം അംഗങ്ങള്‍ക്കു കൊറോണ വൈറസ് ബാധിച്ചതായി റിപ്പോര്‍...


മാത്യു കെ തോമസ്

ദുബായ് : സൗദി അറേബ്യയുടെ ഭരണം കൈയാളുന്ന രാജകുടുംബത്തിലെ 150ല്‍ പരം അംഗങ്ങള്‍ക്കു കൊറോണ വൈറസ് ബാധിച്ചതായി റിപ്പോര്‍ട്ട്. ഇവരില്‍ ചിലര്‍ ഗുരുതര നിലയില്‍ ആശുപത്രിയിലാണ്.

റിയാദ് ഗവര്‍ണറും 70 കാരനുമായ ഫൈസല്‍ ബിന്‍ ബന്ദര്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് രാജകുമാരന്‍ അത്യാസന്ന നിലിയല്‍ തീവ്രപരിചരണത്തിലാണെന്ന് ന്യൂയോര്‍ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

രോഗബാധ ഭയന്ന് സല്‍മാന്‍ രാജാവും കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും (എം.ബി.എസ്) ഐസൊലേഷനില്‍ കഴിയുകയാണ്. ജിദ്ദയിലെ ഒരു കൊട്ടാരത്തിലേക്കാണ് 84 കാരനായ സല്‍മാന്‍ രാജാവ് മാറിയിരിക്കുന്നത്. എം.ബി.എസ് ചെങ്കടല്‍ തീരത്തെ ഒരു വിദൂര കേന്ദ്രത്തിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.


കിംഗ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റല്‍ 

രാജകുടുംബത്തിലെ അഗങ്ങളെ ചികിത്സിക്കുന്ന ആശുപത്രിയില്‍ 500 കിടക്കകള്‍ കൂടി ഒരുക്കിയിരിക്കുന്നു. അത്രയേറെ പേര്‍ രാജപരമ്പരയില്‍ നിന്നു തന്നെ ചികിത്സയ്ക്ക് എത്താമെന്നാണ് കരുതുന്നത്. സൗദി രാജകുടുംബത്തില്‍ 15,000 ത്തോളം അംഗങ്ങളുണ്ട്.

വിഐപികളെ പ്രത്യേകം പരിചരിക്കുന്നതിനായി തയ്യാറായിരിക്കാന്‍ കിംഗ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റല്‍ അധികൃതര്‍ക്ക് കഴിഞ്ഞ ദിവസം സന്ദേശം നല്കിയിരുന്നു. ഈ ഹൈ അലര്‍ട്ട് മെസേജും ന്യൂയോര്‍ക് ടൈംസ് പുറത്തുവിട്ടു. നിലവില്‍ ഗുരുതര നിലയിലുള്ള രോഗികളെയും എത്രയും പെട്ടെന്നു ഡിസ്ചാര്‍ജ് ചെയ്ത് ആശുപത്രി വി ഐ പികള്‍ക്കായി റെഡിയാക്കിയിടാനും പുറത്തുനിന്ന് പരമ അത്യാവശ്യമുള്ള രോഗികളെ മാത്രമേ ചികിത്സിയ്ക്കു സ്വീകരിക്കാവൂ എന്നും സന്ദേശത്തില്‍ പറയുന്നു.

രോഗബാധിതരായ ഏതെങ്കിലും സ്റ്റാഫ് അംഗങ്ങളുണ്ടെങ്കില്‍ അവരെയും മറ്റൊരു ആശുപത്രിയിലേക്കു മാറ്റാനും നിര്‍ദ്ദേശത്തില്‍ പറയുന്നു. രാജപരമ്പരയിലെ നൂറുകണക്കിന് അംഗങ്ങള്‍, പ്രത്യേകിച്ചും ചെറുപ്പക്കാര്‍, നിരന്തരം യൂറോപ്പിലേക്ക് സുഖവാസ യാത്രകള്‍ പോകാറുണ്ട്. അവരാണ് രാജകുടുബങ്ങളിലേക്ക് കൊറോണ വൈറസ് എത്തിച്ചതെന്നാണ് കരുതുന്നത്. രാജ്യത്ത് ഏറ്റവുമധികം വൈറസിനെ കൊണ്ടുവന്നതും ഇവര്‍ തന്നെയാണെന്നാണ് നിഗമനം.

മക്ക നഗരവും ചേരി പ്രദേശങ്ങളും

മൂന്നര കോടിയോളം ജനസംഖ്യയുള്ള സൗദിയില്‍ ഇതുവരെ 2,932 കൊറോണ കേസുകളാണ് ഔ    ദ്യോഗികമായി റിപ്പോര്‍ട്ടുചെയ്തിരിക്കുന്നത്. യഥാര്‍ത്ഥ സംഖ്യ ഇതിന്റെ എത്രയോ ഇരട്ടി വരുമെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതുവരെ 41 കോവിഡ് മരണങ്ങളും ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രാജ്യത്തെ ഭൂരിപക്ഷം കേസുകളും മക്കയ്ക്കും മദീനയ്ക്കും ചുറ്റുമുള്ള കുടിയേറ്റ ലേബര്‍ ക്യാമ്പുകളിലും ചേരികളിലുമാണ് റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്.

ഇസ്ലാമിന്റെ പുണ്യ സങ്കേതങ്ങളായ മക്കയും മദീനയും ഉംറ തീര്‍ത്ഥാടനം നിരോധിക്കുകയും മാര്‍ച്ച് ആദ്യം അടച്ചുപൂട്ടുകയും ചെയ്തു.

രാജ്യത്തിനകത്തേയ്ക്കും പുറത്തേയ്ക്കും പ്രവിശ്യകള്‍ക്കിടയിലുമുള്ള യാത്രകള്‍ പരിമിതപ്പെടുത്തിയിട്ടുണ്ട്. കൂടാതെ നാല് ഗവര്‍ണറേറ്റുകളും അഞ്ച് പ്രധാന നഗരങ്ങളും 24 മണിക്കൂര്‍ ലോക് ഡൗണിലാണ്.

ജൂലായ് അവസാനം നടക്കേണ്ട ഈ വര്‍ഷത്തെ ഹജ്ജുമായി മുന്നോട്ട് പോകുമോ എന്ന് അധികൃതര്‍ ഇതുവരെ അറിയിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം 25 ലക്ഷത്തോളം ആളുകള്‍ ഹജ്ജില്‍ പങ്കെടുക്കാന്‍ സൗദി അറേബ്യയിലെത്തിയിരുന്നു.

രാജ്യത്ത് കൊറോണ സാമൂഹ്യവ്യാപനം തുടങ്ങിയെന്ന് സൗദി ആരോഗ്യ വകുപ്പു മന്ത്രി മുന്നറിയിപ്പ് നല്‍കി. അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍, അണുബാധിതരുടെ എണ്ണം കുറഞ്ഞത് രണ്ടു ലക്ഷം വരെയാകാമെന്നാണ് കണക്കാക്കിയിട്ടുള്ളതെന്ന് ആരോഗ്യ വകുപ്പു മന്ത്രി  തൗഫിക് അല്‍ റബിയ പറഞ്ഞു.

Summary: More than 150 members of Saudi Arabia's ruling royal family have been infected with the coronavirus. Some of them are in a serious condition.

Riyadh Governor and 70-year-old Prince Faisal bin Bandar bin Abdul Aziz al-Saud is in critical condition, the New York Times reported.

King Salman and Crown Prince Mohammed bin Salman (MBS) are living in isolation for fear of infection. The 84-year-old King Salman has been moved to a palace in Jeddah. MBS is in isolation in a remote center off the Red Sea coast.

Another 500 beds have been set up in the hospital where the royal family is being treated. Many are expected to seek treatment from the royal family. The Saudi royal family has about 15,000 members.

Keywords: Saudi Arabia, King Faisal Specialist Hospital , New York Time, Prince Faisal bin Bandar bin Abdul Aziz al-Saud, King Salman, Crown Prince Mohammed bin Salman, MBS

COMMENTS


Name

',1,11,1,a,1,Accident,3,Ambulance,1,Army,1,Arrest,2,Aruvikkara,2,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,112,Cinema,1268,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,15,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,2,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,2796,Indonesia,1,Jayalalithaa,1,K M Mani,2,Karthikeyan,2,ker,1,kera,2,Kerala,5417,Kochi.,2,Latest News,3,lifestyle,120,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,492,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,6,newsspecial,194,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,183,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,190,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6272,Solar Case,1,speaker,1,Sports,524,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,600,
ltr
item
VygaNews: സൗദി രാജകുടുംബത്തില്‍ 150ല്‍ പരം അംഗങ്ങള്‍ക്കു കൊറോണ, കിംഗ് ഫൈസല്‍ ആശുപത്രിയില്‍ നിന്നു രോഗികളെ ഒഴിപ്പിച്ച് 500 കിടക്കകള്‍ രാജകുടുംബാംഗങ്ങള്‍ക്കായി റിസര്‍വ് ചെയ്യുന്നു
സൗദി രാജകുടുംബത്തില്‍ 150ല്‍ പരം അംഗങ്ങള്‍ക്കു കൊറോണ, കിംഗ് ഫൈസല്‍ ആശുപത്രിയില്‍ നിന്നു രോഗികളെ ഒഴിപ്പിച്ച് 500 കിടക്കകള്‍ രാജകുടുംബാംഗങ്ങള്‍ക്കായി റിസര്‍വ് ചെയ്യുന്നു
https://1.bp.blogspot.com/-8ZNZhCdK61Y/XpCKXMdCLuI/AAAAAAAArAQ/9LV2G1k_1F8m5zd4sHlH3T7YVbLyGq6awCLcBGAsYHQ/s640/saudi%2Barabia%2Broyal%2Bfamily%2Bcoronavirus.png
https://1.bp.blogspot.com/-8ZNZhCdK61Y/XpCKXMdCLuI/AAAAAAAArAQ/9LV2G1k_1F8m5zd4sHlH3T7YVbLyGq6awCLcBGAsYHQ/s72-c/saudi%2Barabia%2Broyal%2Bfamily%2Bcoronavirus.png
VygaNews
http://www.vyganews.com/2020/04/saudi-royal-family-in-grip-of.html
http://www.vyganews.com/
http://www.vyganews.com/
http://www.vyganews.com/2020/04/saudi-royal-family-in-grip-of.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy