തിരുവനന്തപുരം: കേരളത്തില്‍ ഇന്നു റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത് മൂന്നു കൊറോണ വൈറസ് കേസുകള്‍. മൂവരും കാസര്‍കോട്ടു ജില്ലയിലെ വ്യക്തികളാണ്. സ...
തിരുവനന്തപുരം: കേരളത്തില്‍ ഇന്നു റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത് മൂന്നു കൊറോണ വൈറസ് കേസുകള്‍. മൂവരും കാസര്‍കോട്ടു ജില്ലയിലെ വ്യക്തികളാണ്. സമ്പര്‍ക്കത്തിലൂടെയാണ് ഇവര്‍ക്കു രോഗബാധയുണ്ടായത്. ഇതേസമയം 15 പേര് രോഗമുക്തി നേടിയെന്നു മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു.
നാലുമാസമായ കുഞ്ഞ് കൊറോണ ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കിടെ മരിക്കാനിടയായ സംഭവം അതീവ ദുഃഖകരമാണ്.
സംസ്ഥാനത്ത് ഇതുവരെ കൊറോണ സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 450. 21941 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു. 21830 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി.
ചികിത്സയിലുള്ളവര്‍- 116
നിരീക്ഷണത്തിലുള്ളവര്‍- 21725
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍-144
കുടകില്‍ നിന്ന് കാട്ടിലൂടെ അതിര്‍ത്തി കടന്ന എട്ട് പേരെ കൊറോണ കെയര്‍ സെന്ററിലാക്കി. 57 പേര് കുടകില്‍ നിന്ന് നടന്ന് അതിര്‍ത്തി കടന്നിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന ജാഗ്രത പാലിക്കാന്‍ പൊലീസിനു നിര്‍ദ്ദേശം നല്കിയെന്നു മുഖ്യമന്ത്രി അറിയിച്ചു.
കോവിഡ് നിമിത്തമല്ലാതെ ഗള്‍ഫില്‍ മരിക്കുന്ന മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ എംബസികള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
Keywords: Coronavirus, Kerala, Pinarayi Vijayan, Covid 19
COMMENTS