മാഹി: കൊറോണ വൈറസ് ബാധിച്ച് ചികിത്സയിലായിരുന്നു മാഹി ചെറുകല്ലായി സ്വദേശി പി മെഹറൂഫ് [71] നിര്യാതനായി. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ...
മാഹി: കൊറോണ വൈറസ് ബാധിച്ച് ചികിത്സയിലായിരുന്നു മാഹി ചെറുകല്ലായി സ്വദേശി പി മെഹറൂഫ് [71] നിര്യാതനായി. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഇദ്ദേഹത്തിന് എവിടെനിന്നാണ് വൈറസ് ബാധ ഉണ്ടായതെന്ന് കണ്ടെത്താനായിട്ടില്ല. ഇതും ആരോഗ്യവകുപ്പ് അധികൃതരെ ആശങ്കയിലാക്കുന്നു.
ഹൃദ്രോഗത്തിനും വൃക്ക രോഗത്തിനും നേരത്തെ തന്നെ ഇദ്ദേഹം ചികിത്സയിലായിരുന്നു. ഏതാനും ദിവസം മുൻപ് ശാരീരികാസ്വാസ്ഥ്യം കൂടിയതോടെയാണ് ഇദ്ദേഹത്തെ കണ്ണൂരിലെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അവിടെനിന്ന് ആരോഗ്യനില മോശമായതോടുകൂടി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അവിടെവെച്ചാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.
മാർച്ച് 15 മുതൽ 21 വരെ നിരവധി പൊതുചടങ്ങുകളിൽ ഇദ്ദേഹം പങ്കെടുത്തിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ന്യൂ മാഹി, പന്ന്യന്നൂർ, ചൊക്ലി എന്നീ സ്ഥലങ്ങളിലെല്ലാം മെഹറൂഫ് യാത്ര ചെയ്തിരുന്നു.
പള്ളിയിലെ ചടങ്ങുകളിലും വിവാഹത്തിനും മകൻറെ വിവാഹ നിശ്ചയ ചടങ്ങിലും എല്ലാം ഇദ്ദേഹം സംബന്ധിച്ചിട്ടുണ്ട്. ഇദ്ദേഹത്തിൻറെ റൂട്ട് മാപ്പ് തയ്യാറാക്കി ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകാനുള്ള നടപടി ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
മൃതദേഹം കൊറോണ വൈറസ് നിർവ്യാപന പ്രോട്ടോകോൾ പ്രകാരം സംസ്കരിക്കുമെന്ന് അധികൃതർ പറഞ്ഞു.
Keywords: Corona, Covid 19, Virus, Mahe, Kerala

COMMENTS