ഭുവനേശ്വര്‍ : കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിനു കാത്തുനില്‍ക്കാതെ ഒഡിഷ ലോക് ഡൗണ്‍ ഈ മാസം 30 വരെ നീട്ടി. സംസ്ഥാനത്ത് കൊറോണ വൈറസ് സാമ...
ഭുവനേശ്വര്‍ : കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിനു കാത്തുനില്‍ക്കാതെ ഒഡിഷ ലോക് ഡൗണ്‍ ഈ മാസം 30 വരെ നീട്ടി.
സംസ്ഥാനത്ത് കൊറോണ വൈറസ് സാമൂഹ്യ വ്യാപനത്തിലേക്കു കടന്നിട്ടുണ്ടോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം.
ഏപ്രില്‍ 14ന് ശേഷം രാജ്യത്ത് ലോക് ഡൗണ്‍ പിന്‍വലിക്കുകയാണെങ്കില്‍ പോലും ഒഡിഷയില്‍ റെയില്‍, വ്യോമ ഗതാഗതം അരുതെന്നും കേന്ദ്ര സര്‍ക്കാരിനോട് മുഖ്യമന്ത്രി നവീന്‍ പട്നായിക് അഭ്യര്‍ത്ഥിച്ചു.
സംസ്ഥാനത്ത് ഇതുവരെ 42 പേര്‍ക്കാണ് രോഗബാധ റിപ്പോര്‍ട്ടു ചെയ്തത്. ഒരാള്‍ കഴിഞ്ഞ ദിവസം മരിച്ചതോടെയാണ് സംസ്ഥാനം കൂടുതല്‍ ജാഗ്രതയിലായത്. മാസ്കില്ലാത്തെ പുറത്തിറങ്ങാന്‍ പാടില്ല എന്നതുള്‍പ്പെടെ കടുത്ത നിയന്ത്രണങ്ങളാണ് ഒഡീഷ ഏര്‍പ്പെടുത്തിയിട്ടുള്ളത്.
ഇന്ത്യയില്‍ ലോക് ഡൗണ്‍ നീട്ടുന്ന ആദ്യ സംസ്ഥാനമായി മാറിയിരിക്കുകയാണ് ഒഡിഷ.
Summary: Odhisha has extednded lockdown to 30th of this month without waiting for the central government's decision.
Chief Minister Naveen Patnaik has appealed to the Union government to stop rail and air transport in Odisha even if the lockdown is withdrawn after April 14.
So far, 42 cases have been reported in the state. The state has become more vigilant with the death of one person due to coronavirus.
Keywords: Odhisha, Covid 19, Coronavirus, Naveen Patnaik
COMMENTS