പുലര്‍ച്ചെ 3.30 ന് കൊച്ചി പള്ളുരുത്തിയിലെ പാര്‍വതി മന്ദിരം വസതിയിലായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് പുള്ളുരുത...
പുലര്‍ച്ചെ 3.30 ന് കൊച്ചി പള്ളുരുത്തിയിലെ പാര്‍വതി മന്ദിരം വസതിയിലായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് പുള്ളുരുത്തി ശ്മശാനത്തില്‍ ഔദ്യോഗിക ബഹുമതികളോടെ നടത്തുമെന്ന് സാംസ്കാരിക മന്ത്രി എകെ ബാലന് അറിയിച്ചു. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ നിയന്ത്രിതമായിട്ടായിരിക്കും സംസ്കാര ചടങ്ങുകളെന്നും മന്ത്രി പറഞ്ഞു.
ഇരുനൂറില്‍പ്പരം സിനിമകളിലായി എഴുനൂറോളം ഗാനങ്ങളാണ് അദ്ദേഹം ചിട്ടപ്പെടുത്തിയത്. മലയാളി എന്നും നെഞ്ചിലേറ്റിയ നിരവധി നിത്യഹരിത ഗാനങ്ങള്‍ അദ്ദേഹത്തിന്റേതായുണ്ട്.
നാടകഗാനങ്ങളിലൂടെയാണ് അദ്ദേഹം ശ്രദ്ധയിലേക്കു വരുന്നത്. 1968 ല്‍ 'കറുത്ത പൗര്‍ണമി' എന്ന ചിത്രത്തിന് സംഗീതം ഒരുക്കിയാണ് സിനിമയിലെത്തി.
ജയരാജിന്റെ സംവിധാനത്തല്‍ ഒരുങ്ങിയ ഭയാനകം എന്ന ചിത്രത്തിലെ എന്നെ നോക്കി... എന്ന ഗാനത്തിന് അദ്ദേഹത്തിന് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചിരുന്നു.
കെപിഎസി, തിരുവനന്തപുരം സൗപര്‍ണിക തുടങ്ങിയ നാടക സമിതികള്‍ക്കുവേണ്ടി ഈ വര്‍ഷവും അദ്ദേഹം പാട്ടുകള്‍ ചിട്ടപ്പെടുത്തി.
Summary: Veteran Malayalam music director MK Arjunan passes away. He was 84 years old.
The funeral will be held at 2 pm today at Pulluruthy Cemetery with official honors.
Keywords: Veteran Malayalam music director, MK Arjunan, Arjunan Master, Pulluruthy Cemetery
COMMENTS